പൂനെ ടെസ്റ്റ്: ഇന്ത്യ തോല്‍വിയിലേക്ക്

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് അടിപതറി
സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ആഹ്ലാദം
സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ആഹ്ലാദം

പൂനെ: പൂനെയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. കളിയുടെ മൂന്നാം ദിവസം ഇടവേളക്ക് ശേഷം കളി തുങ്ങുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം. സ്റ്റീവന്‍ സ്മിത്തിന്റെ 18ാം ടെസ്റ്റ് സെഞ്ച്വറിക്ക് സാക്ഷിയായ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 441 എന്ന കൂറ്റന്‍ ലീഡാണ് ഓസ്‌ട്രേലിയ നേടിയത്. ഇന്ത്യക്കെതിരായ സ്മിത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 339 റണ്‍സ്. മൂന്ന് റണ്‍സെടുത്ത രവീന്ദ്ര ജഡേജയും റണ്ണൊന്നും എടുക്കാതെ ജയന്ത് യാദവുമാണ് ക്രീസില്‍. 

പിന്തുടര്‍ന്ന് വിജയിക്കാനെത്തിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റീവന്‍ ഓകീഫിന്റെ സ്പിന്നിനു മുന്നില്‍ കാര്യമായ ചെറുത്തു നില്‍പ്പിന് സാധിച്ചില്ല. ആറ് വിക്കറ്റ് സ്വന്തമാക്കി ടെസ്റ്റ് ഓസ്‌ട്രേലിയയുടെ വരുതിയിലാക്കിയ സ്റ്റീവന്‍ ഓകീഫിന്റെ പ്രകടനമാണ് ഇന്ത്യയെ വലച്ചത്. ഇതോടെ രണ്ട് ഇന്നിംഗ്‌സുകളിലായി മൊത്തം 12 വിക്കറ്റുകളാണ് ഓകീഫ് എറിഞ്ഞിട്ടത്.

ആദ്യ ഇന്നിംഗ്‌സില്‍ 260ഉം രണ്ടാം ഇന്നിംഗ്‌സില്‍     285ഉം റണ്‍സാണ് ഓസ്‌ട്രേലിയ എടുത്തത്. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓസ്‌ട്രേലിയയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. 
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ വാലറ്റത്തിന് എത്രത്തോളം പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്നതിനെ ആശ്രയിച്ചാകും ഫലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com