പൂനെ ടെസ്റ്റ്: ഇന്ത്യയ്ക്ക് കൂറ്റന്‍ തോല്‍വി

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് അടിപതറി
പൂനെ ടെസ്റ്റ്: ഇന്ത്യയ്ക്ക് കൂറ്റന്‍ തോല്‍വി

പൂനെ: 19 മത്സരങ്ങളില്‍ പരാജയം അറിയാതെ എത്തിയ ഇന്ത്യയുടെ കുതിപ്പിന് ഓസ്‌ട്രേലിയ തടയിട്ടു. പൂനെയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ് കൂറ്റന്‍ തോല്‍വി. 333 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. സ്റ്റീവന്‍ ഓകീഫിന്റെയും നതാന്‍ ലിയോണിന്റെയും മാന്ത്രിക ബൗളിംഗിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വട്ടം കറങ്ങി. രണ്ട് ഇന്നിംഗ്‌സുകളിലായി 12 വിക്കറ്റാണ് ഓകീഫിന്റെ നേട്ടം. കളിയിലെ കേമനും ഈ സ്പിന്നര്‍ തന്നെയാണ്. ഇതോടെ നാല് ടെസ്റ്റുകളുള്ള സീരീസില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി. 


ആദ്യ ഇന്നിംഗ്‌സില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗിസിലും ഓസ്‌ട്രേലിയന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 31 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിംഗിസിലെ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 
പിന്തുടര്‍ന്ന് വിജയിക്കാനെത്തിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റീവന്‍ ഓകീഫിന്റെ സ്പിന്നിനു മുന്നില്‍ കാര്യമായ ചെറുത്തു നില്‍പ്പിന് സാധിച്ചില്ല. ആറ് വിക്കറ്റ് സ്വന്തമാക്കി ടെസ്റ്റ് ഓസ്‌ട്രേലിയയുടെ വരുതിയിലാക്കിയ സ്റ്റീവന്‍ ഓകീഫിന്റെ പ്രകടനമാണ് ഇന്ത്യയെ വലച്ചത്. ഇതോടെ രണ്ട് ഇന്നിംഗ്‌സുകളിലായി മൊത്തം 12 വിക്കറ്റുകളാണ് ഓകീഫ് എറിഞ്ഞിട്ടത്.


ആദ്യ ഇന്നിംഗ്‌സില്‍ 260ഉം രണ്ടാം ഇന്നിംഗ്‌സില്‍     285ഉം റണ്‍സാണ് ഓസ്‌ട്രേലിയ എടുത്തത്. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓസ്‌ട്രേലിയയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com