ലോക സ്‌പോര്‍ട്‌സ് കോടതിയും ട്രാന്‍സ്ഫര്‍ അപ്പീല്‍ നിരസിച്ചു; അത്‌ലറ്റിക്കോ മാഡ്രിഡിന് വീണ്ടും തിരിച്ചടി

ലോക സ്‌പോര്‍ട്‌സ് കോടതിയും ട്രാന്‍സ്ഫര്‍ അപ്പീല്‍ നിരസിച്ചു; അത്‌ലറ്റിക്കോ മാഡ്രിഡിന് വീണ്ടും തിരിച്ചടി

മാഡ്രിഡ്: പുതിയ കളിക്കാരെ ടീമിലെത്തിക്കാനുള്ള അപ്പീല്‍ ലോക സ്‌പോര്‍ട്‌സ് കോടതി (Court of Arbitration for Sport-CAS) നിരസിച്ചതോടെ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന് 2018 ജനുവരി വരെ ട്രാന്‍സ്ഫര്‍ വിപണിയില്‍ വാങ്ങലുകള്‍ നടത്താനാകില്ല. 

ഫിഫ നിയമങ്ങള്‍ മറികടന്നു കൗമാര താരങ്ങളെ ടീമിലെത്തിച്ചതിനെ തുടര്‍ന്ന് 2016 ജനുവരി മുതല്‍ റിയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകളെ 2018 വരെ പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് തുടരുമെങ്കിലും ഒന്‍പത് ലക്ഷം ഫ്രാങ്ക് പിഴ അഞ്ചര ലക്ഷം ഫ്രാങ്കാക്കി കുറച്ചിട്ടുണ്ട്. ദേശീയ, അന്താരാഷ്ട്ര തലത്തില്‍ നിന്നും കളിക്കാരെ ടീമിലെത്തിക്കുന്നതിന് അത്‌ലറ്റിക്കോ അടുത്ത വര്‍ഷം ജനുവരെ വരെ കാത്തിരിക്കേണ്ടി വരും. 

അതേസമയം, റിയല്‍ മാഡ്രിഡിന്റെ വിലക്ക് നീക്കിയത് വിവേചനപരമായ നടപടിയാണെന്നും വിലക്ക് അത്‌ലറ്റിക്കോയ്ക്ക് തീരാനഷ്ടമാണെന്നും ക്ലബ്ബ് വ്യക്തമാക്കി. റിയല്‍ മാഡ്രിഡിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോകളിലുണ്ടായിരുന്ന വിലക്ക് ഒരു വിന്‍ഡോയായിട്ടാണ് പരിമിതപ്പെടുത്തിയത്.

അത്‌ലറ്റിക്കോ സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാനെ വലിയ വിലയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൈമാറി അലകസാണ്ടറെ ലാകസാറ്റയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളൊക്കെ സിഎഎസ് അപ്പീല്‍ നിരസിച്ചതോടെ പാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com