റിയല്‍ വിടാനുള്ള ജയിംസിന്റെ താല്‍പ്പര്യത്തെ ബഹുമാനിക്കൂ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയല്‍ വിടാനുള്ള ജയിംസിന്റെ താല്‍പ്പര്യത്തെ ബഹുമാനിക്കൂ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കാര്‍ഡിഫ്: റിയല്‍ മാഡ്രിഡ് വിടാനുള്ള ജയിംസ് റോഡ്രീഗസിന്റെ താല്‍പ്പര്യത്തെ ബഹുമാനിക്കണമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സിനദിന്‍ സിദാന്‍ പരിശീലകനായി ചുമതലയേറ്റ ശേഷം റിയല്‍ മാഡ്രിഡ് ടീമിലെ ആദ്യ പതിനൊന്നില്‍ ഇടം ലഭിക്കാത്ത കൊളംബിയന്‍ താരം റിയല്‍ മാഡ്രിഡ് വിടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റൊണാള്‍ഡോ അഭിപ്രായം പറഞ്ഞത്.

റിയല്‍ മാഡ്രിഡ് വിട്ട് മറ്റു ക്ലബ്ബിയില്‍ ചേരാനുള്ള കാരണങ്ങള്‍ ജയിംസിനുണ്ടാകും. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ബഹുമാനമാണ് വേണ്ടത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസുമായുള്ള ചാംപ്യന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായി റൊണാള്‍ഡോ വ്യക്തമാക്കി. 

റിയല്‍ മാഡ്രിഡില്‍ തൃപ്തിയില്ലാത്ത ജയിംസിന് മറ്റു ക്ലബ്ബുകളില്‍ ഇത് തോന്നുന്നത് മോശം കാര്യമല്ല. ജയിംസിന് യോജിച്ചത് തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തിനറിയാം. അത് വ്യക്തിപരമായ കാര്യമാണ്. ഇനി ഇക്കാര്യത്തില്‍ തന്നോട് അഭിപ്രായം ചോദിച്ചാല്‍, റിയലില്‍ തന്നെ തുടരാനാണ് പറയുക. റിയല്‍ മാഡ്രിഡിനെ സംബന്ധിച്ച് മികച്ച കളിക്കാരനാണ് ജയിംസ്. പക്ഷെ, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാര്യങ്ങളുണ്ട്. -റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ഈ സീസണോടെ ജയിംസ് മാഡ്രിഡ് വിടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍മിലാന്‍ എന്നീ ക്ലബ്ബുകള്‍ താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com