ഇന്ത്യ-പാക് മത്സരം കാണാന്‍ വിജയ് മല്യയും; സുനില്‍ ഗവാസ്‌കര്‍ക്ക് ഒപ്പമുള്ള ചിത്രവും സമൂഹ മാധ്യമങ്ങളില്‍

ബിര്‍മിങ്ഹാമിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളികണ്ടിരിക്കുന്ന വിജയ് മല്യയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്
ഇന്ത്യ-പാക് മത്സരം കാണാന്‍ വിജയ് മല്യയും; സുനില്‍ ഗവാസ്‌കര്‍ക്ക് ഒപ്പമുള്ള ചിത്രവും സമൂഹ മാധ്യമങ്ങളില്‍
Updated on
1 min read

ഇന്ത്യന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് യുകെയില്‍ ഒളിവില്‍ കഴിയുന്ന വ്യവസായി വിജയ് മല്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണുന്നതിനായെത്തി. ബിര്‍മിങ്ഹാമിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളികണ്ടിരിക്കുന്ന വിജയ് മല്യയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു ഫോട്ടോയില്‍ വിജയ് മല്യയ്‌ക്കൊപ്പം സുനില്‍ ഗവാസ്‌കറിനേയും കാണാം. എന്നാല്‍ ഈ ചിത്രങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇരു ചിത്രങ്ങളിലും ഒരേ വസ്ത്രമാണ് മല്യ അണിഞ്ഞിരിക്കുന്നത്. ഇരുവരും ചാമ്പ്യന്‍സ് ട്രോഫിയുടെ ടാഗ് ധരിച്ചിരിക്കുന്നതും കാണാം. 

കിങ്ഫിഷര്‍ കമ്പനിക്കായി വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 6000 കോടിയിലധികം രൂപയാണ് വിജയ് മല്യ വായ്പ എടുത്തത്. എന്നാല്‍ തിരിച്ചടക്കാതെ വന്നതോടെ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മല്യ രാജ്യം വിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com