റിയല്‍ മാഡ്രിഡ് വിടുന്നത് അത്ര ലളിതമല്ല; ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്കിടയില്‍ ക്രിസ്റ്റ്യാനോയുടെ പ്രതികരണം

റിയല്‍ മാഡ്രിഡ് വിടുന്നത് അത്ര ലളിതമല്ല; ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്കിടയില്‍ ക്രിസ്റ്റ്യാനോയുടെ പ്രതികരണം

റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിടുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കായിക ലോകത്തെ ചൂടുള്ള വിഷയം. 14.7 ദശലക്ഷം യൂറോ (ഏകദേശം 106 കോടി രൂപ) നികുതി വെട്ടിപ്പു കേസില്‍ ആരോപണം നേരിടുന്ന റൊണാള്‍ഡോ നിലവില്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ്. നികുതി വെട്ടിപ്പു കേസില്‍ മാഡ്രിഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രംഗത്ത് വന്നതോടെ ഇനി റിയല്‍ മാഡ്രിഡിലേക്കില്ലെന്ന് താരം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

പോര്‍ച്ചുഗീസ് മാധ്യമങ്ങളില്‍ വലിയ ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം കിട്ടുകയും ആഗോള മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയുമായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം റിയല്‍ മാഡ്രിഡുമായി അഞ്ചു വര്‍ഷത്തേക്കു കൂടി കരാര്‍ പുതുക്കിയ റോണോ 40 വയസുവരെ റിയലില്‍ തുടരാനാണ് താല്‍പ്പര്യമെന്ന് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ശേഷം പറഞ്ഞിരുന്നു. നികുതിയിടപാട് കേസില്‍ ആരോപിതനായതോടെ താന്‍ ഇനി റിയലിലേക്കില്ലെന്ന് ക്ലബ്ബ് ബ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, റിയല്‍ മാഡ്രിഡ് വിടുന്നത് തന്നെ സംബന്ധിച്ച് അത്ര ലളിതമായ കാര്യമല്ലയെന്നാണ് റൊണാള്‍ഡോയുടെ പ്രതികരണം.
നികുതി പ്രശ്‌നത്തില്‍ ദേഷ്യമുണ്ടെങ്കിലും  ക്ലബ്ബ് വിടുന്ന കാര്യം പറയാനാക്കില്ല. അത് അത്ര സിംപിളായ കാര്യമല്ല.  സ്പാനിഷ് മാധ്യമം എഎസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, റൊണാള്‍ഡോയെ പോലുള്ള വലിയ മൂല്യമുള്ള താരത്തെ സ്വന്തമാക്കാന്‍ പോന്ന ക്ലബ്ബുകള്‍ ഇന്ന് ലോകത്ത് വളരെ ചുരുക്കമാണ്. ഇതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി എന്നീ ക്ലബ്ബുകളാണ് റൊണാള്‍ഡോക്കായി പണം മുടക്കാന്‍ തയാറായിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിന് രണ്ട് ട്രോഫികള്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള പ്രകടനത്തില്‍ ഏറെ പിന്നിലാണ് ടീം. പിഎസ്ജിയാണെങ്കില്‍ കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്താണ് ലീഗ് വണ്ണില്‍ പൂര്‍ത്തിയാക്കിയത്. ഈ രണ്ട് ക്ലബ്ബിലും ഇപ്പോള്‍ റൊണാള്‍ഡോയ്ക്ക് റിയലിലുള്ള സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com