ജക്കാര്‍ത്ത: ജപ്പാന്‍ താരം കൊസുമാസ സക്കായിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യന്‍ താരം കിടംബി ശ്രീകാന്തിന്. 21-11, 21-19 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം സൂപ്പര്‍ സീരീസ് കിരീടം ആദ്യമായി നേടിയത്.
ലോക ഒന്നാം നമ്പര്‍ താരം സൊന്‍ വാന്‍ ഹൂനെ സെമിയില്‍ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ഫൈനലില്‍ ഇടം നേടിയിരുന്നത്. 47മത് റാങ്കിലുള്ള സക്കായിയുമായി ഫൈനല്‍ പോരാട്ടത്തിലെ ആദ്യ സെറ്റ് ജയിച്ച ശ്രീകാന്ത് രണ്ടാം സെറ്റില്‍ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് കപ്പില്‍ മുത്തമിട്ടത്.
കഴിഞ്ഞ മാസം സിംഗപ്പൂര്‍ ഓപ്പണില്‍ രണ്ടാം സ്ഥാനത്തായ ശ്രീകാന്ത് സൂപ്പര്‍ സീരീസ് കിരീടം ചൂടിയതോടെ ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ