

ലണ്ടന്‍: അതിരുകള്‍ക്ക് അതീതമാണ് കളിക്കളമെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാന്‍ കലാശമത്സരത്തിന്റെ മുന്നോടിയായാണ് സോഷ്യല്‍ മീഡിയയില്‍ ആ ചിത്രം പ്രചരിക്കുന്നത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദിന്റെ മകന്‍ അബ്ദുള്ളയുമൊത്തുള്ള ചിത്രമാണത്.
ഇരുവരും തമ്മിലുള്ള മത്സരം കാണാന്‍ കോടിക്കണക്കിന് ആരാധകരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഞായറാഴ്ച ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുയാണ് ഈ ചിത്രം.
ചാംപ്യന്‍സ്‌ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയും ശ്രീലങ്കയ്ക്ക് എതിരെയും അര്‍ധസെഞ്ച്വുറിയും ധോണി നേടിയിരുന്നു. ധോണിയുടെയും യുവരാജിന്റെയും തകര്‍പ്പന്‍ പ്രകടനം ഇന്നത്തെ മത്സരത്തിലുമുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യമത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ഗംഭീരവിജയം നേടിയിരുന്നു. 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ധോണിയുടെ കൈകള്‍ ഒരിക്കല്‍ കൂടി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക് നേടിത്തരുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates