നിരഞ്ജന്‍ ഷാ
നിരഞ്ജന്‍ ഷാ

70 വയസിനു മുകളിലുള്ള രാഷ്ട്രപതിയാകാം; ബിസിസിഐക്കു പാടില്ല; നിരഞ്ജന്‍ ഷാ ക്ഷുഭിതനാണ്

ന്യൂഡെല്‍ഹി: ജസ്റ്റിസ് ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ തലവാനായിരുന്ന നിരഞ്ജന്‍ ഷാ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ ശുദ്ധികലശം ചെയ്യുന്നതിനായി സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവരെ ബിസിസിഐ, സംസ്ഥാന അസോസിയേഷനുകളില്‍ നിന്നു മാറ്റണമെന്ന നിര്‍ദേശത്തിനെതിരേയാണ് ഷാ രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു ഇപ്പോള്‍ 81 വയസുണ്ട്. അദ്ദേഹം ഇപ്പോഴും രാഷ്ട്രപതിയായി തുടരുന്നു. പിന്നെ എന്തുകൊണ്ട് ബിസിസിഐക്ക് ആയിക്കൂടെന്നാണ് 73 കാരനായ ഷാ ചോദിക്കുന്നത്. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഏതെല്ലാം നടപ്പാക്കണമെന്നു തീരുമാനിക്കുന്നതിന് ബിസിസിഐ രൂപീകരിച്ച കമ്മിറ്റിയില്‍ നിരഞ്ജന്‍ ഷായെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോധ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനായി നിയമിച്ച ഏഴംഗ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് ഷാ. നാല് പതിറ്റാണ്ടായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഭരിച്ചിരുന്ന നിരഞ്ജന്‍ ഷായ്ക്ക് ലോധ റിപ്പോര്‍ട്ടിലെ ഒരു സംസ്ഥാനം ഒരു വോട്ട് എന്ന ചട്ടമാണ് ഏറ്റവും തിരിച്ചടി നല്‍കുന്നത്. വ്യക്തിപരമായി ഒരു സംസ്ഥാനം ഒരു വോട്ട് എന്നതിനെ അനുകൂലിക്കുന്നുവെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ സംഭാവനകള്‍ നല്‍കിയ മുംബൈ, സൗരാഷ്ട്ര തുടങ്ങിയ അസോസിയേഷനുകളുടെ വോട്ടിംഗ് അവകാശം എങ്ങനെ ഇല്ലാതാക്കുമെന്നാണ് ഷായുടെ ആശങ്ക. കൂളിംഗ് ഓഫ് പിരീയഡിന്റെ ആവശ്യമേ ഇല്ലെന്ന അഭിപ്രായവും ഷായ്ക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com