ഈ കാര്യങ്ങള്‍ ചെയ്യൂ, അല്ലെങ്കില്‍ ചൈനയില്‍ പോകും: ലയണല്‍ മെസ്സി

ലാമാസിയയിലൂടെ വളര്‍ന്ന മെസ്സിയുടെ ആവശ്യങ്ങള്‍ ബാഴ്‌സ അംഗീകരിക്കുമോ?
ഈ കാര്യങ്ങള്‍ ചെയ്യൂ, അല്ലെങ്കില്‍ ചൈനയില്‍ പോകും: ലയണല്‍ മെസ്സി

ബാഴ്‌സലോണ: അടുത്ത സമ്മറില്‍ കരാര്‍ അവസാനിക്കുന്ന ലയണല്‍ മെസ്സി വീണ്ടും ബാഴ്‌സയുമായി കരാര്‍ ഒപ്പുവെക്കുമോ എന്ന സംശയിത്തിലാണ് ഫുട്‌ബോള്‍ വിദഗ്ധര്‍. സീസണ്‍ പകുതിയായപ്പോള്‍ മികച്ച ഫോമില്‍ പന്തുതട്ടുന്ന മെസ്സി അടുത്ത സീസണില്‍ ചൈനീസ് ക്ലബ്ബിന് വേണ്ടി ബൂട്ടണിയുമെന്നാണ് സ്പാനിഷ് മാധ്യമ പ്രവര്‍ത്തകന്‍ എഡ്വാര്‍ഡോ ഇന്‍ഡ എല്‍ ചിരിങ്ക്വിറ്റോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 

ചൈനയില്‍ പോകാനുള്ള ഒരുക്കങ്ങള്‍ മെസ്സി നടത്തുന്നുണ്ടെന്നും അദ്ദേഹം ചാനലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  മെസ്സി ബാഴ്‌സ വിടുകയാണെങ്കില്‍ പ്രതിവര്‍ഷം 85 മില്ല്യന്‍ യൂറോ വരെ ശമ്പളമായി നല്‍കാന്‍ ചൈനീസ് ക്ലബ്ബുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, ലാ മാസിയയിലൂടെ വളര്‍ന്ന മെസ്സി ബാഴ്‌സയുമായി കരാര്‍ പുതുക്കുന്നതിന് മൂന്ന് നിര്‍ദേശങ്ങളാണ് മാനേജ്‌മെന്റിന് മുന്നില്‍ നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ചൈനയില്‍ പോകുമെന്ന് മെസ്സി പറഞ്ഞതായും എഡ്വാര്‍ഡോ വ്യക്തമാക്കുന്നു.

ഈ സീസണ്‍ അവസാനത്തോടെ ലൂയില്‍ എന്റിക്വയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുക. പകരം, നിലവില്‍ സെവിയ്യയുടെ പരിശീലകന്‍ ജോര്‍ജ് സാംപോളിയാണ് മെസ്സിയുടെ മുഖ്യ പരിഗണന. ഇതോടൊപ്പം അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ കൂടുതല്‍ പണമെറിയണമെന്നും മെസ്സി. 

ആന്ദ്രെ ഗോമസ്, പാക്കോ അല്‍ക്കാസെര്‍ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തണമെന്നും മെസ്സി പറഞ്ഞെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മെസ്സിയെ ടീമില്‍ തന്നെ നിര്‍ത്തുന്നതിനായി ബാഴ്‌സ ഈ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com