ഇന്ത്യയ്ക്ക് ബാറ്റിംഗ് ദുരന്തം: 189 റണ്‍സിന് പുറത്ത്

ഒന്നാം ടെസ്റ്റിലെ നാണംകെട്ട പരാജയത്തിന് തിരിച്ചടി നല്‍കി പരമ്പരയിലേക്ക് തിരിച്ചുവരാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം
ഇന്ത്യയ്ക്ക് ബാറ്റിംഗ് ദുരന്തം: 189 റണ്‍സിന് പുറത്ത്

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് തിരിച്ചടി. 189 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യയ്ക്ക് മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും പോകാതെ 40 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍, മാറ്റ് റിന്‍ഷോ എന്നിവരാണ് ക്രീസില്‍.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ മുട്ടുവിറച്ചത് സ്റ്റീവ് ഓക്കീഫാണെങ്കില്‍ രണ്ടാം ടെസ്റ്റ് ആദ്യ ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് വീഴ്ത്തി നഥാന്‍ ലിയോണ്‍ കോഹ്ലിയെയും കൂട്ടരേയും മുട്ടുകുത്തിച്ചു. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ താരമെന്ന ബ്രെറ്റിലീയുടെ റെക്കോഡ് ലിയോണ്‍ തകര്‍ത്തു. 54 വിക്കറ്റുകളാണ് ലിയോണ്‍ ഇന്ത്യന്‍ പിച്ചില്‍ നേടിയത്. 
ലോകേഷ് രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 205 ബോളുകളില്‍ നിന്ന് ഒന്‍പത് ഫോറുകളടക്കം 90 റണ്‍സാണ് രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചത്. 39 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുള്ള രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറിനുടമ.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കം ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ ഇനി ബൗളര്‍മാരിലാണ് പ്രതീക്ഷ. ഓസ്‌ട്രേലിയന്‍ നിരയില്‍ മൈക്കള്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഓക്കീഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റൊന്നും പോകാതെ ഒന്‍പത് റണ്‍സെടുത്തു ബാറ്റിംഗ് തുടരുന്നു.
അഭിനവ് മുകുന്ദ്, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രഹാനെ, കരുണ്‍ നായര്‍, അശ്വിന്‍, സാഹ, ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
പൂനെ ടെസ്റ്റിനിറങ്ങിയ ടീമില്‍ നിന്നും പരിക്കേറ്റ മുരളി വിജയിനെ ഒഴിവാക്കിയാണ് അഭിനവ് മുകുന്ദിന് ഓപ്പണറായിറക്കിയത്.ജയന്ത് യാദവിന് പകരം കര്‍ണാടക താരം കരുണ്‍ നായര്‍ ടീമിലിടംപിടിച്ചിട്ടുണ്ട്. ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ വിജയമൊരുക്കിയ ടീമിനെ തന്നെയാണ് ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിലും ഇറക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com