ഔട്ട് വിധിക്കാന്‍ കൈ ഉയര്‍ത്തി അമ്പയര്‍; തൊപ്പി തടവി രക്ഷപ്പെട്ടു

ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്യാതെ തന്നെ ഔട്ട് വിധിക്കാനൊരുങ്ങിയ ഗഫാനേ അബദ്ധം മനസിലാക്കി പെട്ടെന്ന് തന്നെ കൈവലിക്കുകയായിരുന്നു
ഔട്ട് വിധിക്കാന്‍ കൈ ഉയര്‍ത്തി അമ്പയര്‍; തൊപ്പി തടവി രക്ഷപ്പെട്ടു

റാഞ്ചി: റാഞ്ചി ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടതെങ്കിലും താരമായത് അമ്പയര്‍മാരില്‍ ഒരാളായ ക്രിസ് ഗഫാനേയാണ്. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്യാതെ തന്നെ ഔട്ട് വിധിക്കാനൊരുങ്ങിയ ഗഫാനേ അബദ്ധം മനസിലാക്കി പെട്ടെന്ന് തന്നെ കൈവലിക്കുകയായിരുന്നു. 

ജോഷ് ഹസല്‍വുഡെറിഞ്ഞ ബൗണ്‍സറില്‍ ഹുക്ക് ഷോട്ടിന് പുജാരെ ശ്രമിച്ചെങ്കിലും പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി. ഫീല്‍ഡിങ്ങിലുണ്ടായിരുന്ന ഓസീസ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തതുമില്ല. പക്ഷെ ഒരു നിമിഷം ഔട്ട് വിധിക്കുന്നത് പോലെ കൈ മുകളിലേക്കുയര്‍ത്തിയ ഗഫാനേ അബദ്ധം മനസിലായ ഉടനെ കൈ തലയിലെ തൊപ്പിലിലേക്ക് നീക്കുകയായിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com