ചാംപ്യന്‍സ് ലീഗ് പോരില്‍ ബാഴ്‌സലോണ യുവന്റസിനെതിരേ; ഡോര്‍ട്ട്മുണ്ടിന് മൊണോക്കൊ വെല്ലുവിളി

ചാംപ്യന്‍സ് ലീഗ് പോരില്‍ ബാഴ്‌സലോണ യുവന്റസിനെതിരേ; ഡോര്‍ട്ട്മുണ്ടിന് മൊണോക്കൊ വെല്ലുവിളി

യൂറോപ്പിലെ വമ്പന്‍മാര്‍ ആരാകുമെന്നറിയാനുള്ള അവസാന എട്ട് ടീമുകളുടെ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനെ നേരിടും. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഫ്രഞ്ച് ക്ലബ്ബ് മൊണോക്കൊയും തമ്മില്‍ ഇതേസമയം തന്നെ ഏറ്റുമുട്ടും. 

രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ ആദ്യ പാദം ഏപ്രില്‍ 12, 13 തീയതികളിലും രണ്ടാം പാദം ഏപ്രില്‍ 19, 20 തിയതികളിലുമായാണ് നടക്കുക.
 

ഫോട്ടോ കടപ്പാട് -സോഫസ്‌കോര്‍
ഫോട്ടോ കടപ്പാട് -സോഫസ്‌കോര്‍

നിലവിലെ യൂറോപ്യന്‍ ചാംപ്യന്‍മാരായ റിയല്‍ മാഡ്രിഡിന് ജര്‍മന്‍ ശക്തരായ ബയേണ്‍ മ്യൂണിക്കാണ് എതിരാളികള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തി കിരീടം കയ്യിലൊതുക്കിയ ലെസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗിലും അപ്രതീക്ഷിത മുന്നേറ്റം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ സെവിയ്യയെ തോല്‍പ്പിച്ച് അവസാന എട്ടില്‍ ഇടം നേടിയ ലെസ്റ്റര്‍ വിജയം അപ്രതീക്ഷിതമല്ലെന്ന് തെളിയിച്ചാണ് ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാന്‍ എത്തുന്നത്.

പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജര്‍മനെതിരേ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയ ബാഴ്‌സലോണയും പ്രതിരോധ ഫുട്‌ബോളിന് പേരുകേട്ട ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും തമ്മിലേറ്റുമുട്ടുമ്പോള്‍ ആക്രമണവും പ്രതിരോധവും തമ്മിലുള്ള പോരിനാകും ടൂറിന്‍ ഇന്ന് വേദിയാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com