ആരാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ രാജാകന്മരായ ഐസ്വാള്‍ എഫ്‌സി?

ആരാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ രാജാകന്മരായ ഐസ്വാള്‍ എഫ്‌സി?

 ഗോവ, കൊല്‍ക്കത്ത എന്നീ ഫുട്‌ബോള്‍ പ്രബല ശക്തികളെ പരാജയപ്പെടുത്തി ഐ ലീഗ് ചരിത്രത്തെ തന്നെ മാറ്റിക്കുറിച്ച് നോര്‍ത്ത് ഈസ്റ്റ് മേഖലയിലേക്ക് ആദ്യമായി ട്രോഫി എത്തിച്ച ടീം.

 ഐ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രണ്ടാം സീസണില്‍ തന്നെ ചാംപ്യന്‍പട്ടം.

 2016ല്‍ തരം താഴ്തപ്പെട്ട ഐസ്വാള്‍ പിന്നീട് ഐലീഗ് മത്സരങ്ങള്‍ക്ക് ടീമുകള്‍ തികയാത്തതിനാല്‍ തിരിച്ചുവിളിക്കുകയായിരുന്നു.

 ഐസ്വാളിന്റെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരന്‍ മഹ്മൂദ് അംനഹ് യുദ്ധത്തകര്‍ച്ച നേരിട്ട സിറിയയില്‍ നിന്നും വന്ന കളിക്കാരനാണ്. കഴിഞ്ഞ ആറ് വര്‍ഷമായി അംനഹ് ഇന്ത്യയില്‍ തന്നെയാണ്.

 മോഹന്‍ ബഗാന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സോണി നെര്‍ദെയ്ക്ക് മാത്രം നല്‍കുന്ന പ്രതിഫലത്തെക്കാള്‍ കുറവാണ് ഐസ്വാള്‍ എഫ്‌സിയുടെ മൊത്തം ടീമിന്റെ മൂല്യം.

 കഴിഞ്ഞ സീസണില്‍ മുംബൈ എഫ്‌സി പുറത്താക്കിയ ഖാലിദ് ജമീല്‍ ആണ് ഐസ്വാള്‍ എഫ്‌സിയുടെ മുഖ്യ പരിശീലകന്‍.

 1984ല്‍ ബെഞ്ചമിന്‍ ഖിയാങ്‌ടെയാണ് ഐസ്വാള്‍ എഫ്‌സി രൂപീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com