വംശീയ അധിക്ഷേപത്തിനു എതിരെ പരാതി പറഞ്ഞ മുണ്ടാരിക്ക് ആദ്യം മഞ്ഞ കാര്‍ഡ്; ഇപ്പോ ഒരു കളിയില്‍ നിന്നും വിലക്കും

കാഗ്ലിയറി കാണികള്‍ വംശീയാധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞ പെസ്‌കാര താരമായ മുണ്ടാരിക്ക് റഫറി മഞ്ഞക്കാര്‍ഡ് കാണിക്കുന്നു. -എപി
കാഗ്ലിയറി കാണികള്‍ വംശീയാധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞ പെസ്‌കാര താരമായ മുണ്ടാരിക്ക് റഫറി മഞ്ഞക്കാര്‍ഡ് കാണിക്കുന്നു. -എപി

മിലാന്‍: വംശീയാധിക്ഷേപത്തിനെതിരേ പരാതി പറഞ്ഞ സുലൈ മുണ്ടാരിക്ക് ഒരു കളിയില്‍ നിന്നും വിലക്ക്. 
ഇറ്റാലിയന്‍ ലീഗിലെ ഒന്നാം ഡിവിഷനില്‍ പെസ്്കാര -കാഗ്ലിയറി മത്സരത്തിനിടയിലാണ് സംഭവം നടന്നത്. 
സുലൈ മുണ്ടാരിയെ പന്ത് തൊടുമ്പോഴൊക്കെ നിര്‍ത്താതെ കൂകി വിളിക്കുകയും അശ്ലീല ആംഗ്യംകാണിക്കുകയും കുരങ്ങന്‍ എന്ന് വിളിച്ചു വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കാഗ്ലിയറി കാണികളുടെ നടപടിക്ക് എതിരെ പരാതി പറഞ്ഞ മുണ്ടാരിക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും ഇതില്‍ പ്രതിഷേധിച്ച് താരം ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോവുകയും ചെയ്യുകയായിരുന്നു. ഈ നടപടിയാണ് ഒരു കളിയില്‍ നിന്നും മുണ്ടാരിയെ വിലക്കാനുള്ള കാരണമായി ഇറ്റാലിയന്‍ ലീഗ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

സുലൈ മുണ്ടാരി
സുലൈ മുണ്ടാരി

പെസ്‌കാരയ്ക്ക് വേണ്ടി കളിക്കുന്ന ഘാനയുടെ താരമായ മുണ്ടാരിയെ കാഗ്ലിയറി കാണികള്‍ നിരന്തരം അധിക്ഷേപിക്കാന്‍ തുടങ്ങിയതോടെ താരം റഫറിയോട് പരാതി പറഞ്ഞു. എന്നാല്‍, കളിയില്‍ നിരന്തരം തടസം സൃഷ്ടിക്കുകയാണ് താരം ചെയ്യുന്നത് എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് റഫറി മഞ്ഞ കാര്‍ഡ് നല്‍കിയത്. 

കാണികളുടെ വംശീയ അധിക്ഷേപത്തേക്കാള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് റഫറിയുടെ ഈ നിലപാടാണെന്നാണ് മുണ്ടാരി പിന്നീട് പ്രതികരിച്ചു. അതേസമയം, കാഗ്ലിയാരിക്കെതിരേ നടപടിയെടുക്കില്ലെന്ന് സീരി എ അച്ചടക്കസമതി വ്യക്തമാക്കി. പത്തോളം ആരാധകര്‍ മാത്രമാണ് മുണ്ടാരിയെ അധിക്ഷേപിച്ചതെന്നാണ് അച്ചടക്കസമതി ഇതിന് കണ്ടെത്തിയ ന്യായം. 

ഇറ്റലിയില്‍ കറുത്തവര്‍ഗക്കാരായ കളിക്കാര്‍ക്കെതിരെ ഇത്തരം അധിക്ക്‌ഷേപങ്ങള്‍ കൂടി വരികയാണ്. ലാസിയോ, ഇന്റര്‍മിലാന്‍ എന്നീ ക്ലബ്ബുകളുടെ ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയതിന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്‌നം ആവര്‍ത്തിച്ചാല്‍ പകുതി കാണികള്‍ക്ക് മുന്നിലായിരിക്കും ഈ  ക്ലബ്ബുകളുടെ മത്സരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com