ഇബ്രഹിമോവിച്ചിന് ആഴ്ചയില്‍ ശമ്പളം രണ്ടര കോടി രൂപ, പോഗ്ബയ്ക്ക് ലോയല്‍റ്റി ബോണസ് മാത്രം 24 കോടി രൂപ

ഇബ്രഹിമോവിച്ചിന് ആഴ്ചയില്‍ ശമ്പളം രണ്ടര കോടി രൂപ, പോഗ്ബയ്ക്ക് ലോയല്‍റ്റി ബോണസ് മാത്രം 24 കോടി രൂപ

ലോകത്തെ ഏറ്റവും ധനിക ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ സീസണില്‍ തങ്ങളുടെ ടീമിലെത്തിച്ച സൂപ്പര്‍ താരങ്ങളുടെ ശമ്പള വിവരങ്ങള്‍ പുറത്ത്. സ്ലാട്ടന്‍ ഇബ്രഹിമോവിച്ച്, പോള്‍ പോഗ്ബ എന്നിവരുടെ ശമ്പള വിവരങ്ങളാണ് പുറത്തായത്. ഇതില്‍ സൂപ്പര്‍ താരം പോഗ്ബയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫിഫ നിര്‍ദേശം നല്‍കി.

വമ്പന്‍ താരങ്ങള്‍ ടീമിലെത്തിയെങ്കിലും ഈ സീസണില്‍ പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനത്തിലെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. 

courtesy- Daily mail
courtesy- Daily mail


 ജര്‍മന്‍ വാര്‍ത്താ വാരിക ഡെര്‍ സ്പീഗല്‍ ( Der Spiegel) ലേഖകരായ റാഫേല്‍ ബുസ്‌ക്കമാനും മൈക്കള്‍ വൂള്‍സിംഗറും ഗവേഷണം നടത്തി തയാറാക്കിയ Football Leaks: The Dirty Business of Football  എന്ന ക്ലബ്ബുകളിലെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് വന്‍ ചര്‍ച്ചയ്ക്ക് വഴിവെക്കുന്ന ലേഖനത്തിലാണ് യുണൈറ്റഡ് വെട്ടിലായിരിക്കുന്നത്.

സ്ലാട്ടന്‍ ഇബ്രഹിമോവിച്ച്
സ്ലാട്ടന്‍ ഇബ്രഹിമോവിച്ച്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് യുണൈറ്റഡ് താരമായ ഇബ്രഹിമോവിച്ചാണ്. 367,640 യൂറോയാണ് സ്വീഡന്‍ താരത്തിന് ഒരാഴ്ചയ്ക്ക് യുണൈറ്റഡ് നല്‍കുന്ന പ്രതിഫലം. ഇന്ത്യന്‍ രൂപയില്‍ ഏകദേശം രണ്ടര കോടിക്ക് മുകളില്‍ വരും. പ്രതിവര്‍ഷം 135 കോടിയോളമാണ് മൊത്തം പ്രതിഫലം. ഗോള്‍ ബോണസായി 20 കോടി രൂപ വേറെയും ഇബ്രയ്ക്ക് ലഭിക്കും.

പോള്‍ പോഗ്ബ
പോള്‍ പോഗ്ബ

ലോക റെക്കോര്‍ഡ് തുകയ്ക്ക് യുണൈറ്റഡിലെത്തിയ പോഗ്ബയുടെ അടിസ്ഥാന ശമ്പളം 8.61 മില്ല്യന്‍ യൂറോയാണ് (60 കോടി രൂപയ്ക്ക് മുകളില്‍). ആഴ്ചയില്‍ 1,65,588 യൂറോ (ഒന്നേക്കാല്‍ കോടി) യാണ് വേതനം. ഇതിന് പുറമെ വാര്‍ഷി ലോയല്‍റ്റി ബോണസായി 3.4 മില്ല്യണും (24 കോടിക്ക് മുകളില്‍) നീരാളി എന്ന് ഓമനപ്പേരുള്ള പോഗ്ബയ്ക്ക് ലഭിക്കുന്നു.

മിനോ റായോള
മിനോ റായോള

പോഗ്ബ, മിഖ്തരിയാന്‍ എന്നീ താരങ്ങളെ മാഞ്ചസ്റ്ററിലെത്തിച്ച സൂപ്പര്‍ ഏജന്റ് മിനോ റായോളയ്ക്ക് പോഗ്ബയെ ടീമിലെത്തിച്ചതിന് മാത്രം കമ്മീഷനായി ലഭിച്ചത് 41 മില്ല്യന്‍ യൂറോയാണ്. ഏകദേശം 290 കോടി രൂപ. കളിക്കാരെക്കാളും ടീമിനെക്കാളും ഏറ്റവും നേട്ടം ഏജന്റിനാണെന്നാണ് ഈ കളിക്കാരുടെയും ടീമിന്റെയും പ്രകടനം അനുസരിച്ച് വിലയിരുത്തപ്പെടുന്നത്.

ടീമിന്റെ പ്രടകനത്തിനനുസിരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും വര്‍ധനയുണ്ടാകും. അതായത്, യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിച്ചാല്‍ കളിക്കാര്‍ക്കും കൂടിയാണ് അതിന്റെ നേട്ടം. പിഎസ്ജിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറില്‍ എത്തിയതിനാലാണ് ഇബ്രയുടെ ശമ്പളം കൂടുതല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com