സുരേഷ് റെയ്‌നയുടെ സഹായഹസ്തം  ദരിദ്രരായ അമ്മമാരിലേക്ക്

മകള്‍ ഗ്രേസിയ റെയ്‌നയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം
സുരേഷ് റെയ്‌നയുടെ സഹായഹസ്തം  ദരിദ്രരായ അമ്മമാരിലേക്ക്
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ദരിദ്രരായ അമ്മമാരെ സഹായിക്കുന്നതിനായി പദ്ധതിയൊരുക്കുന്നു. റെയ്‌നയും ഭാര്യ പ്രിയങ്കയും ചേര്‍ന്ന് ഇന്നലെ ഫൗണ്ടേഷന്‍ രൂപീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
മകള്‍ ഗ്രേസിയ റെയ്‌നയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു റെയ്‌നയുടെയും ഭാര്യയുടെയും ഈ പ്രഖ്യാപനം. ''ഇത് തികച്ചും വ്യക്തിപരമായി സന്തോഷം നല്‍കുന്ന ഒന്നാണ്. മകളുടെ പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം ചില്ലറയൊന്നുമല്ല.'' റെയ്‌ന പറഞ്ഞു.
റെയ്‌നയുടെ ഭാര്യ പ്രിയങ്ക നേരത്തേതന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇക്കാര്യത്തില്‍ റെയ്‌ന ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.
നിര്‍ധനരായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വെളിച്ചവും പ്രത്യാശയും നല്‍കുന്ന ജീവിതം ഉറപ്പുവരുത്തുക എന്നതാണ് തന്റെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയ്‌ന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com