വെംഗര്‍, അതല്ലേ എല്ലാം; ആഴ്‌സണല്‍ കോച്ചിന് രണ്ട് വര്‍ഷം കൂടി കരാര്‍ നീട്ടി

വെംഗര്‍, അതല്ലേ എല്ലാം; ആഴ്‌സണല്‍ കോച്ചിന് രണ്ട് വര്‍ഷം കൂടി കരാര്‍ നീട്ടി
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ തങ്ങളുടെ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ക്ക് രണ്ട് വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കി. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് ചാംപ്യന്‍സ് ലീഗിനുള്ള യോഗ്യത നഷ്ടപ്പെട്ടിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് വെംഗറെ പുറത്താക്കണമെന്ന് കാണികളില്‍ നിന്ന് വന്‍സമ്മര്‍ദ്ദമുണ്ടായിരുന്നു.

നിലവില്‍ 21 വര്‍ഷത്തോളമായി ക്ലബ്ബിനെ പരിശീലിപ്പിക്കുന്ന വെംഗര്‍ കഴിഞ്ഞ ദിവസം ചെല്‍സിയുമായി നടന്ന എഫ്എ കപ്പ് ഫൈനലില്‍ ആഴ്‌സണലിനെ ചാംപ്യന്‍മാരാക്കിയിരുന്നു. ക്ലബ്ബ് ഉടമസ്ഥന്‍ സ്റ്റാന്‍ ക്രൊയിങ്കെയും വെംഗറും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാര്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com