ഒടുവില്‍ ഇന്ത്യ ജയിച്ചു, ഇംഗ്ലണ്ടിനെ തകര്‍ത്തത്  203 റണ്‍സിന്

മൂന്നാം ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താണ് ഇന്ത്യയുടെ തിരിച്ചു വരവ്
ഒടുവില്‍ ഇന്ത്യ ജയിച്ചു, ഇംഗ്ലണ്ടിനെ തകര്‍ത്തത്  203 റണ്‍സിന്

ഒടുവില്‍ പരമ്പരയിലേക്ക് തിരിച്ചെത്തി ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താണ് ഇന്ത്യയുടെ തിരിച്ചു വരവ്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 2-1 എന്ന നിലയിലേക്കെത്തി. 

203 റണ്‍സിനാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്തായി. അഞ്ചാം ദിനം കളിക്കാനിറങ്ങുമ്പോള്‍ ഒരു വിക്കറ്റ് കയ്യിലിരിക്കെ 210 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ കളി സമനിലയിലേക്ക് എത്തിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ക്കുകയായിരുന്നു. 

ആദ്യ ഇന്നിങ്‌സില്‍ ഹര്‍ദിക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടം ഇന്ത്യയെ തുണച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഭൂമ്രയായിരുന്നു ഇംഗ്ലണ്ടിന്റെ നട്ടെല്ല് ഒടിച്ചത്. എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്‌സിലും നേരിട്ട തോല്‍വിക്ക് ഒടുവില്‍ ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യ മറുപടി നല്‍കി.  ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ഏഴാം ടെസ്റ്റ് ജയമാണ് ഇന്ത്യന്‍ ട്രെന്‍ഡ്ബ്രിഡ്ജില്‍ നേടിയത്. 

രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ സ്‌റ്റോക്കിന്റേയും ബട്ട്‌ലറിന്റേയും കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ ജയം വൈകിപ്പിച്ചത്‌. എന്നാല്‍ ബട്ട്‌ലറെ മടക്കി ഭൂമ്രയും സ്റ്റോക്കിനെ മടക്കി പാണ്ഡ്യയും ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും കെടുത്തുകയായിരുന്നു. 

രണ്ട് ഇന്നിങ്‌സിലും ടീമിന്റെ ടോപ് സ്‌കോററായത് നായകന്‍ കോഹ് ലിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മൂന്ന റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക ലീഡ് സമ്മാനിച്ച് കോഹ് ലി ടീമിനെ താങ്ങി. അജങ്ക്യാ രഹാനേയും പൂജാരയും ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കുന്നതും, പാണ്ഡ്യയുടെ ഓള്‍ റൗണ്ടര്‍ മികവും മൂന്നാം ടെസ്റ്റ് അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com