പൊട്ടിക്കരഞ്ഞ് ഹര്‍ഭജന്‍ മാപ്പ് പറഞ്ഞുവെന്ന് സൈമണ്ട്‌സ്, കള്ളം പറയുന്നുവെന്ന് ഹര്‍ഭജന്‍ സിങ്‌

എപ്പോഴാണ് അത് സംഭവിച്ചത്? കരഞ്ഞുവെന്നോ?  എന്തിന്? എന്നിങ്ങനെയായിരുന്നു സൈമണ്ട്‌സിന്റെ വാദങ്ങള്‍ തള്ളി ഹര്‍ഭജന്റെ പ്രതികരണം
പൊട്ടിക്കരഞ്ഞ് ഹര്‍ഭജന്‍ മാപ്പ് പറഞ്ഞുവെന്ന് സൈമണ്ട്‌സ്, കള്ളം പറയുന്നുവെന്ന് ഹര്‍ഭജന്‍ സിങ്‌

മങ്കിഗേറ്റ് വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ് തന്നോട് കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞുവെന്ന ഓസീസ് താരം ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ വെളിപ്പെടുത്തല്‍ തള്ളി ഹര്‍ഭജന്‍. എപ്പോഴാണ് അത് സംഭവിച്ചത്? കരഞ്ഞുവെന്നോ?  എന്തിന്? എന്നിങ്ങനെയായിരുന്നു സൈമണ്ട്‌സിന്റെ വാദങ്ങള്‍ തള്ളി ഹര്‍ഭജന്റെ പ്രതികരണം. 

2008ല്‍ നടന്ന മങ്കിഗേറ്റ് വിവാദത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹര്‍ഭജന്‍ തന്നോട്  മാപ്പ് പറഞ്ഞു എന്നായിരുന്നു സൈമണ്ട്‌സിന്റെ വെളിപ്പെടുത്തല്‍. മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഞങ്ങള്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോഴായിരുന്നു അതെന്നും സൈമണ്ട്‌സ് പറഞ്ഞിരുന്നു. സിഡ്‌നി ടെസ്റ്റിന് ഇടയില്‍ സൈമണ്ട്‌സിനെ ഹര്‍ഭജന്‍ കുരങ്ങനെന്ന് വിളിച്ചെന്ന ആരോപണത്തോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഹര്‍ഭജന് അന്ന് മൂന്ന് ടെസ്റ്റില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇന്ത്യ പരമ്പരയില്‍ നിന്നും പിന്മാറുമെന്ന ഭീഷണി മുന്നോട്ടു വെച്ചതോടെ അത് പിന്‍വലിച്ചു. 

ബാര്‍ബക്യൂവുമായി ടീമിനൊപ്പം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍ ആ രാത്രി. എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹര്‍ഭജന്‍ എന്റെ അടുത്തേക്കെത്തി. സിഡ്‌നിയില്‍ അന്ന് സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് ദുഃഖമുണ്ടെന്ന് സൈമണ്ട്‌സ് പറഞ്ഞു. അന്ന് പറഞ്ഞതിന് ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഞാന്‍ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു എന്നും ഹര്‍ഭജന്‍ അപ്പോള്‍ പറഞ്ഞതായി സൈമണ്ട്‌സ് ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

ചുമലില്‍ നിന്നും വലിയ ഭാരം ഹര്‍ഭജന്‍ അവിടെ എടുത്ത് മാറ്റും പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ ഹര്‍ഭജനെ ആലിംഗനം ചെയ്ത്, കൈകൊടുത്താണ് മടക്കിയത്. ആ സംഭവത്തിന്റെ ആഘാതം ഇപ്പോഴാണ് തനിക്ക് മനസിലാവുന്നത്. ഒരു കളിക്കാരന്റെ സ്വാധീനം, പണം, ഒരു സംഭവം എന്നിവയ്‌ക്കെല്ലാം എത്രമാത്രം ശക്തിയുണ്ടെന്ന് എന്റെ കരിയര്‍ താഴേക്ക് പോയി തുടങ്ങിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും സൈമണ്ട്‌സ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com