ക്രിക്കറ്റിനായി നല്ലൊരു ഫുട്‌ബോള്‍ മൈതാനം നശിപ്പിക്കണമോ?; കൊച്ചി ഏകദിനത്തിനെതിരെ ഇയാന്‍ ഹ്യൂമും സി കെ വിനീതും

തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ കൊച്ചി എന്തിന് വേദിയാക്കണമെന്ന് താരങ്ങൾ
ക്രിക്കറ്റിനായി നല്ലൊരു ഫുട്‌ബോള്‍ മൈതാനം നശിപ്പിക്കണമോ?; കൊച്ചി ഏകദിനത്തിനെതിരെ ഇയാന്‍ ഹ്യൂമും സി കെ വിനീതും

കൊച്ചി: കേ​ര​ള​പ്പി​റ​വി​സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ൽ​സ​രം കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം ഇ​യാ​ൻ ഹ്യൂമും സി കെ വിനീതും. തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ കൊച്ചി എന്തിന് വേദിയാക്കണമെന്ന് താരങ്ങൾ ചോദിച്ചു.  ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നാ​യി ഗ്രൗ​ണ്ടി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ ഇ​ത് പ​ഴ​യ രീ​തി​യി​ലാ​ക്കാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണ്. ഒരു ക്രിക്കറ്റ് മത്സരത്തിനായി നല്ലൊരു ഫുട്ബോൾ മൈതാനം നശിപ്പിക്കണമോയെന്നും  ഹ്യൂം ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ ചോദിച്ചു. 

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ആ​ദ്യ സീ​സ​ണി​ൽ ഞാ​ൻ കൊ​ച്ചി​യി​ലു​ണ്ടാ​യി​രു​ന്നു. അ​ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നാ​യി സ​ജ്ജ​മാ​ക്കാ​ൻ 6-8 ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​ന്നു. അ​തി​നാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി​വ​ന്നു. ഇ​പ്പോ​ഴും ഒ​രു ഫു​ട്്ബോ​ൾ ഗ്രൗ​ണ്ടി​നു​വേ​ണ്ട പ​ല ഗു​ണ​ങ്ങ​ളും ഇ​തി​നി​ല്ല. എ​ന്നി​രു​ന്നാ​ലും അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നാ​യും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​നാ​യും ഗ്രൗ​ണ്ട് സ​ജ്ജ​മാ​ക്കാ​ൻ ചെ​ല​വ​ഴി​ച്ച പ​ണം മു​ഴു​വ​ൻ ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി പാ​ഴാ​ക്കു​ന്നു. കേ​ര​ളം മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ക്കാ​ർ മു​ഴു​വ​ൻ ക്രി​ക്ക​റ്റി​നെ സ്നേ​ഹി​ക്കു​ന്നു. പ​ക്ഷേ, തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റി​നു മാ​ത്ര​മാ​യി ഒ​രു സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ, എ​ന്തി​നാ​ണ് ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മാ​ത്ര​മാ​യി വ​ർ​ഷ​ങ്ങ​ൾ സ​മ​യ​മെ​ടു​ത്ത് സ​ജ്ജീ​ക​രി​ച്ച ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്കു​ന്ന​ത്- ഹ്യൂം ​പ​റ​ഞ്ഞു. ഒ​രു ഫു​ട്ബോ​ൾ മ​ത്സ​രം മാ​ത്രം ന​ട​ത്താ​നാ​യി കൊ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്കു​മോ​യെ​ന്നും ഹ്യൂം ​ചോ​ദി​ക്കു​ന്നു.

ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ൽ​സ​രം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ  ന​ട​ത്താ​ൻ ജി​സി​ഡി​എ​യും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ അ​ടു​ത്തി​ടെ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ട്വ​ന്‍റി-20 മ​ത്സ​രം ന​ട​ന്ന​തി​നാ​ലാ​ണ് കൊ​ച്ചി​ക്ക് ന​റു​ക്കു​വീ​ണ​ത്. എ​ന്നി​രു​ന്നാ​ലും മാ​ർ​ച്ച് 24ന് ​ന​ട​ക്കു​ന്ന കെ​സി​എ യോ​ഗ​ത്തി​നു ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com