ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവമുയരാന്‍ കാത്തിരിക്കണം; ഇന്ത്യ-വിന്‍ഡിസ് ഏകദിനത്തിന് കൊച്ചി വേദിയാകും

ജിസിഡിഎ സഹകരിച്ചില്ലെങ്കില്‍ മാത്രം മത്സരം കാര്യവട്ടത്ത് നടത്താം എന്ന നിലപാടായിരുന്നു കെസിഎ സ്വീകരിച്ചിരുന്നത്
ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവമുയരാന്‍ കാത്തിരിക്കണം; ഇന്ത്യ-വിന്‍ഡിസ് ഏകദിനത്തിന് കൊച്ചി വേദിയാകും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയം വേദിയാകും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജിസിഡിഎയുമായി നടത്തിയ ചര്‍ച്ചയിലാണ് വേദിയെ കുറിച്ചുള്ള തര്‍ക്കത്തിന് അവസാനം കുറിച്ച് ഏകദിനം കൊച്ചിയില്‍ നടത്താന്‍ ധാരണയായത്. 

നവംബര്‍ ഒന്നിനാണ് കളി. ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ഒരു മത്സരം കേരളത്തിലായിരിക്കും എന്ന വാര്‍ത്ത വന്നതിന് പിന്നാലെ തീരുവനന്തപും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരിക്കുമോ, കലൂര്‍ സ്‌റ്റേഡിയമായിരിക്കുമോ വേദിയാവുകയെന്ന ആശയ കുഴപ്പം നിലനിന്നിരുന്നു. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നതും. കേരള പിറവി ദിനത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യമായി ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ ഗ്രീന്‍ഫീല്‍ഡില്‍ നടന്ന ട്വിന്റി20യ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍തൂക്കം നല്‍കിയത് കൊച്ചിക്കായിരുന്നു. ജിസിഡിഎ സഹകരിച്ചില്ലെങ്കില്‍ മാത്രം മത്സരം കാര്യവട്ടത്ത് നടത്താം എന്ന നിലപാടായിരുന്നു കെസിഎ സ്വീകരിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com