നിര്‍ണായക ഘട്ടത്തില്‍ ടോസ് നേടി കോഹ് ലി; കട്ടക്കില്‍ ഇന്ത്യ ചെയ്‌സ് ചെയ്യും, സെയ്‌നിക്ക് അരങ്ങേറ്റം

ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് പരിക്കേറ്റ ദീപക് ചഹറിന് പകരം നവ്ദീപ് സെയ്‌നി എത്തി
നിര്‍ണായക ഘട്ടത്തില്‍ ടോസ് നേടി കോഹ് ലി; കട്ടക്കില്‍ ഇന്ത്യ ചെയ്‌സ് ചെയ്യും, സെയ്‌നിക്ക് അരങ്ങേറ്റം

രമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് ഭാഗ്യം കോഹ് ലിക്കൊപ്പം. ടോസ് നേടിയ കോഹ് ലി പ്രതീക്ഷിച്ചിരുന്നത് പോലെ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ തുണയ്ക്കുന്നതാണ് കട്ടക്കിലെ പിച്ച്. 

ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് പരിക്കേറ്റ ദീപക് ചഹറിന് പകരം നവ്ദീപ് സെയ്‌നി എത്തി. സെയ്‌നിയുടെ അരങ്ങേറ്റ ഏകദിനമാണ് ഇത്. തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ചഹലിനെ ഒഴിവാക്കി. കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷര്‍ദുല്‍ താക്കൂര്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ ബൗളിങ് നിര. 

രവീന്ദ്ര ജഡേജയും, കേദാര്‍ ജാദവും പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. കട്ടക്കില്‍ മഞ്ഞ് വീഴ്ച പ്രധാന ഘടകമാവുമെന്ന് കോഹ് ലി പറഞ്ഞു. കഴിഞ്ഞ തവണ ഇവിടെ ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോള്‍ 350 റണ്‍സ് പ്രതിരോധിക്കുക എന്നത് ദുഷ്‌കരമായിരുന്നു. ടെസ്റ്റില്‍ പോലും ടോസ് നഷ്ടപ്പെട്ടിട്ടും ജയിച്ച ടീമാണ് വിന്‍ഡിസിന്റേത്. ടോസ് ജയിച്ചു എന്ന് കരുത് ഉത്തരവാദിത്വമില്ലാതെ കളിക്കാനാവില്ലെന്നും കോഹ് ലി പറഞ്ഞു. 

സ്പിന്നര്‍മാര്‍ക്ക് കട്ടക്കിലെ പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കും. കട്ടക്കില്‍ നടന്ന 18 കളിയില്‍ 11ലും ജയം പിടിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. വിന്‍ഡിസിനെതിരെ കട്ടക്കില്‍ കളിച്ച ഏകദിനത്തിലെല്ലാം ഇന്ത്യ ജയം നേടിയിരുന്നു. ആദ്യ രണ്ട് ഏകദിനത്തിലും ടോസ് ഭാഗ്യം കോഹ് ലിക്കൊപ്പമായിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ടോസ് കോഹ് ലിക്കൊപ്പം നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com