വിയര്‍ത്തൊലിച്ച് ഇന്ത്യ 200 കടന്നു; ഇംഗ്ലണ്ടിന് 206 റണ്‍സ് വിജയ ലക്ഷ്യം

മന്ദാനയുടേയും പൂനം റൗട്ടിന്റേയും അര്‍ധ സെഞ്ചുറി പ്രകടനവും, ദീപ്തി ശര്‍മയുടേയും ശിഖ പാണ്ഡേയുടേയും ചെറുത്ത് നില്‍പ്പുമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്
വിയര്‍ത്തൊലിച്ച് ഇന്ത്യ 200 കടന്നു; ഇംഗ്ലണ്ടിന് 206 റണ്‍സ് വിജയ ലക്ഷ്യം

മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ 205 റണ്‍സ് വിജയ ലക്ഷ്യം മുന്നില്‍ വെച്ച് ഇന്ത്യ. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 205 റണ്‍സ് കണ്ടെത്തിയത്. സ്മൃതി മന്ദാനയുടേയും പൂനം റൗട്ടിന്റേയും അര്‍ധ സെഞ്ചുറി പ്രകടനവും, ദീപ്തി ശര്‍മയുടേയും ശിഖ പാണ്ഡേയുടേയും ചെറുത്ത് നില്‍പ്പുമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്നിടത്ത് നിന്നാണ് ഇന്ത്യ 200 കടന്നത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജെമിമയെ നഷ്ടമായി. എന്നാല്‍ മന്ദാനയും പൂനം റൗട്ടും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടുപടുത്തു. 129 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്താണ് ഈ സഖ്യം മടങ്ങിയത്. 

പക്ഷേ മന്ദാന പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 15 റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ വീണു. മന്ദാന 66 റണ്‍സും, പൂനം 56 റണ്‍സും നേടി. നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാതറിനാണ് ഇന്ത്യയെ പിടിച്ചു കെട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com