അഡ്‌ലെയ്ഡ് ഏകദിനം : ഓസീസിന് ടോസ്, ബാറ്റിംഗ് ; മുഹമ്മദ് സിറാജിന് അരങ്ങേറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 08:38 AM  |  

Last Updated: 15th January 2019 08:38 AM  |   A+A-   |  

 

അഡലെയ്ഡ് : അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി പേസ് ബൗളര്‍ മുഹമ്മദ് സിറാജ് അരങ്ങേറ്റം കുറിക്കും. ഖലീല്‍ അഹമ്മദിന് പകരമാണ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
 

ആദ്യ മൽസരത്തിൽ തിളങ്ങാതിരുന്ന രവീന്ദ്ര ജഡേജയെ ടീമിൽ നിലനിർത്തി. ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായെത്തിയ ഓൾറൗണ്ടർ വിജയ് ശങ്കർ അന്തിമ ഇലവനിൽ ഉൾപ്പെട്ടിട്ടില്ല. ഇന്നലെ ടീമിനൊപ്പം ചേർന്ന വിജയ് ശങ്കറെ 12 -ാമനായിട്ടാണ് നിശ്ചയിച്ചത്. ആദ്യ മൽസരം തോറ്റ ഇന്ത്യയ്ക്ക് ഇന്നു നിർണായകമാണ്. ഇന്നു ജയിച്ചാൽ മൂന്നു മൽസരങ്ങളുടെ പരമ്പര ഓസീസിനു സ്വന്തമാക്കാം. 

സിഡ്നിയിലെ ആദ്യ ഏകദിനത്തിൽ 34 റൺസിനു ജയിച്ച ഓസീസാണു പരമ്പരയിൽ 1–0നു മുന്നിൽ. ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, ഹാൻഡ്സ്കോംബ്, സ്റ്റോയ്ൻസ് എന്നിവർ ആദ്യ ഏകദിനത്തിൽ ഓസീസിനായി തിളങ്ങിയിരുന്നു.