രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് വീണു, സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ട്‌

നാല് റണ്‍സ് എടുത്ത് നില്‍ക്കെ പരിക്കിനെ തുടര്‍ന്ന് സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായതാണ് കേരളത്തിന് കൂടുതല്‍ തിരിച്ചടിയായത്
രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് വീണു, സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ട്‌

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളത്തിന് മോശം തുടക്കം. 100 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടമായി. നാല് റണ്‍സ് എടുത്ത് നില്‍ക്കെ പരിക്കിനെ തുടര്‍ന്ന് സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായതാണ് കേരളത്തിന് കൂടുതല്‍ തിരിച്ചടിയായത്. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ് കേരളം. 

ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്തിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കളി. പൂനം രാഹുല്‍ സ്‌കോര്‍ ചെയ്ത 26 റണ്‍സില്‍ 20 റണ്‍സും ബൗണ്ടറി വഴിയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ധീന്‍ 17 റണ്‍സ് സ്‌കോര്‍ ചെയ്തതില്‍ 16 റണ്‍സും ബൗണ്ടറിയിലൂടെ വന്നു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താനാവാതെ ഓപ്പണര്‍മാര്‍ മടങ്ങിയതിന് പിന്നാലെ എട്ട് റണ്‍സ് എടുത്ത് നില്‍ക്കെ സിജിമോന്‍ ജോസഫിനേയും കേരളത്തിന് നഷ്ടമായി. 

സച്ചിന്‍ ബേബി ഡക്കാവുകയും ചെയ്തു. ബൗണ്ടറിയടിച്ചായിരുന്നു സഞ്ജുവിന്റെ തുടക്കം. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കളിക്കളം വിടേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയപ്പോള്‍ വിദര്‍ബയായിരുന്നു കേരളത്തിന്റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത്. എന്നാല്‍ ഇത്തവണ ഹിമാചല്‍ പ്രദേശിനെതിരെ തകര്‍പ്പന്‍ ജയം നേടി തുടര്‍ച്ചയായ രണ്ടാം വട്ടവും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കേരളം എത്തി. 

സക്‌സേനയുടെ ഓള്‍ റൗണ്ട് മികവും, സഞ്ജു, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിവരുടെ ബാറ്റിങ് മികവും, സന്ദീപ് വാരിയറുടേയും, ബേസില്‍ തമ്പിയുടേയും സ്പിന്‍ മികവുമാണ് കേരളത്തിന്റെ കരുത്ത്. സ്പിന്നില്‍ സക്‌സേനയെ സഹായിക്കാന്‍ സിജിമോന്‍ ജോസഫും എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com