എവിടെ നിങ്ങളുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്? ; ഇംഗ്ലണ്ടിനോടു കീഴടങ്ങിയതില്‍ ഇന്ത്യയെ വിമര്‍ശിച്ച് വഖാര്‍ യൂനിസ്

എവിടെ നിങ്ങളുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്? ; ഇംഗ്ലണ്ടിനോടു കീഴടങ്ങിയതില്‍ ഇന്ത്യയെ വിമര്‍ശിച്ച് വഖാര്‍ യൂനിസ്
വഖാര്‍ യൂനിസ്
വഖാര്‍ യൂനിസ്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് താരം വഖാര്‍ യൂനിസ്. 'സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്' കാണിക്കുന്നതില്‍ ഇന്ത്യന്‍ ടീം ദയനീയമായി പരാജയപ്പെട്ടതായി യൂനിസ് കുറ്റപ്പെടുത്തി.

ടൂര്‍ണമെന്റില്‍ ഇതുവരെ അപരാജിതരായി നിന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കീഴടങ്ങുകയായിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പാകിസ്ഥാന്റെ സെമി സാധ്യത തുലാസിലാണ്.

പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റുകൊടുക്കുമെന്ന് നേരത്തെ പാക് മുന്‍ താരങ്ങളായ ബാസിത് അലിയും സിക്കന്ദര്‍ ബക്തും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ താരവും പരിശീലകനും കമന്റേറ്ററുമായ വഖാര്‍ യൂനിസിന്റെ പ്രതികരണം.

'ആരാണ് എന്നതല്ല, ജീവിതത്തില്‍ എന്തു ചെയ്തു എന്നതാണ് ഒരാളെ നിര്‍ണയിക്കുന്നത്. പാകിസ്ഥാന്‍ സെമിയില്‍ എത്തിയാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ചില ചാംപ്യന്‍മാരുടെ സ്‌പോര്‍ട്‌സമാന്‍ഷിപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു'' വഖാര്‍ 
ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിനോടുള്ള ഇന്ത്യയുടെ പരാജയം സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com