റാഞ്ചി ഏകദിനം; ടോസ് ഇന്ത്യയ്ക്ക്, ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും; മാറ്റമില്ലാതെ ഇന്ത്യ

റാഞ്ചി ഏകദിനം; ടോസ് ഇന്ത്യയ്ക്ക്, ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും; മാറ്റമില്ലാതെ ഇന്ത്യ
Updated on
1 min read

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് ഇന്ത്യയ്ക്ക്. ടോസ് ജയിച്ച കോഹ് ലി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. ആദ്യ രണ്ട് ഏകദിനം കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

റാഞ്ചിയില്‍ ജയം പിടിച്ച് അഞ്ച് ഏകദിനങ്ങളുടെ പരമ്പര 3-0ന് സ്വന്തമാക്കുകയാണ് കോഹ് ലിയുടേയും സംഘത്തിന്റേയും ലക്ഷ്യം. ശിഖര്‍ ധവാന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ വലയ്ക്കുന്ന ഒരു ഘടകം. കഴിഞ്ഞ 15 ഏകദിനങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ചുറി മാത്രമാണ് ധവാന്‍ നേടിയത്. തുടക്കത്തിലെ ധവാന്റെ വിക്കറ്റ് നഷ്ടപ്പെടുന്നത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. 

ധവാനെ മാറ്റി മൂന്നാം ഏകദിനത്തില്‍ രാഹുല്‍ ടീമിലേക്ക് എത്തിയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പരമ്പര സ്വന്തമാക്കി കഴിഞ്ഞിട്ടാവും രാഹുലിന് അവസരം നല്‍കുക. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് റാഞ്ചിയിലേത്. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴുള്ള മഞ്ഞ് നിര്‍ണായക ഘടകമാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com