ഏഴ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി; റണ്‍ ഒഴുക്ക് തടയാന്‍ വിയര്‍ത്ത് ഇന്ത്യ

തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തലവേദനയായ ഖവാജയെ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഭുവി മടക്കി
ഏഴ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി; റണ്‍ ഒഴുക്ക് തടയാന്‍ വിയര്‍ത്ത് ഇന്ത്യ

മികച്ച തുടക്കം ലഭിച്ച് മുന്നേറിക്കൊണ്ടിരുന്ന ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാഴ്ത്തി തുടരെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഏഴ്‌ റണ്‍സിനിടെ ഓസീസിന്റെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ഇതോടെ 42 ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 

തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തലവേദനയായ ഖവാജയെ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഭുവി മടക്കി. ഖവാജ മടങ്ങിയതിന് പിന്നാലെ ഒരു റണ്‍സ് എടുത്ത് നിന്ന മാക്‌സ്വെല്ലിനെ ജഡേജയും കൂടാരം കയറ്റി. പിന്നെ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. അര്‍ധ ശതകം പൂര്‍ത്തിയാക്കി നിന്ന ഹാന്‍ഡ്‌സ്‌കോമ്പിനെ ഷമി പന്തിന്റെ കൈകളിലെത്തിച്ചു. 

106 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയാണ് ഖവാജ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഫിഞ്ചിനൊപ്പം ചേര്‍ന്ന് 76 റണ്‍സിന്റേയും, ഹാന്‍ഡ്‌സ്‌കോമ്പിനൊപ്പം ചേര്‍ന്ന് 99 റണ്‍സിന്റേയും കൂട്ടുകെട്ട് ഖവാജ തീര്‍ത്തു. 60 പന്തില്‍ നാല് ഫോറോടെയാണ് ഹാന്‍ഡ്‌സ്‌കോമ്പ് 52 റണ്‍സ് എടുത്തത്. 

അവസാന പത്ത് ഓവറില്‍ ഓസ്‌ട്രേലിയയെ റണ്‍സ് വാരിക്കൂട്ടാന്‍ അനുവദിക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് കളിയില്‍ മേല്‍ക്കൈ സ്ഥാപിക്കാം. ബൗളര്‍മാരില്‍ ഭുവിയും രവീന്ദ്ര ജഡേജയുമാണ് മികച്ച കളി പുറത്തെടുക്കുന്നത്. ലോക കപ്പ് ടീമിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കും വിധമാണ് പന്തുകൊണ്ട് ജഡേജയുടെ കളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com