ഡ്രീം ഡെലിവറിയുമായി ജഡേജ; ഫിഞ്ചിന്റെ വിക്കറ്റ് പിഴുത തകര്‍പ്പന്‍ പന്ത്

തന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ ജഡേജ ഓസീസ് നായകന്റെ വിക്കറ്റെടുത്തു
ഡ്രീം ഡെലിവറിയുമായി ജഡേജ; ഫിഞ്ചിന്റെ വിക്കറ്റ് പിഴുത തകര്‍പ്പന്‍ പന്ത്

കളി ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്ത് ഒരിക്കല്‍ കൂടി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി വരികയായിരുന്നു ഖവാജയും ഫിഞ്ചും ചേര്‍ന്ന്. എന്നാല്‍ ബൗളിങ് ചെയ്ഞ്ചുകള്‍ പെട്ടെന്ന് വരുത്തി കോഹ് ലി രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് പന്ത് നല്‍കിയതോടെ ആ ഭീഷണി തീര്‍ന്നു കിട്ടി. കിടിലന്‍ ഡെലിവറിയിലൂടെ ഫിഞ്ചിനെ മടക്കുകയായിരുന്നു ജഡേജ.

14ാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു ഓസ്‌ട്രേലിയ. കുല്‍ദീപ് യാദവിനെതിരെ തകര്‍ത്തടിച്ചു ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ നില്‍ക്കുന്ന സമയം. എന്നാല്‍ തന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ ജഡേജ ഓസീസ് നായകന്റെ വിക്കറ്റെടുത്തു. ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ ഡെലിവറിയെ പുകഴ്ത്തുകയാണ് ആരാധകര്‍ ഇപ്പോള്‍. 

ജഡേജയുടെ ആ ഡ്രീം ഡെലിവറി നേരിടാന്‍ മുന്നിലേക്ക് ഫ്രണ്ട് ഫൂട്ടിലേക്ക് വന്ന ഫിഞ്ചിനെ കബളിപ്പിച്ച്, ടേണ്‍ ചെയ്ത ബോള്‍ സ്റ്റംപ് കുലുക്കി. ജഡേജയുടെ റിപ്പറില്‍ അത്രയും ടേണ്‍ ഫിഞ്ച് പ്രതീക്ഷിച്ചിരുന്നില്ല. 43 പന്തില്‍ നിന്നും നാല് ബൗണ്ടറിയോടെ 27 റണ്‍സാണ് ഫിഞ്ച് ആ സമയം സ്‌കോര്‍ ചെയ്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com