റിഷഭ് പന്തിനെതിരെ ഒത്തുകളി ആരോപണം; പണി കൊടുത്തത് സ്റ്റംപ് മൈക്ക്‌

റിഷഭ് പന്തിനെതിരെ ഒത്തുകളി ആരോപണം; പണി കൊടുത്തത് സ്റ്റംപ് മൈക്ക്‌

പന്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ പതിഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
Published on

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ഇടയില്‍ സ്റ്റംപ് മൈക്കിന് പിന്നില്‍ നിന്നും റിഷഭ് പന്ത് നടത്തിയ പ്രവചനത്തിന് നേരെ ആരാധകരുടെ മുറവിളി. ഒത്തുകളിയാണ് നടക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉന്നയിക്കുന്ന ആരോപണം. 

കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ നാലാമത്തെ ഓവറിലായിരുന്നു സംഭവം. റോബിന്‍ ഉത്തപ്പ സ്‌ട്രൈക്ക് ചെയ്യുന്ന സമയം വിക്കറ്റിന് പിന്നില്‍ നിന്നും പന്ത് ഇങ്ങനെ പറഞ്ഞു, ഇത് ബൗണ്ടറിയായിരിക്കും. ആ ഡെലിവറിയില്‍ ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തു. സന്ദീപ് ലാമിചാനെയായിരുന്നു ആ സമയം ബൗള്‍ ചെയ്തത്. 

പന്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ പതിഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ഷെയര്‍ ചെയ്താണ്, മത്സരം ഒത്തുകളിയായിരുന്നു എന്ന ആരോപണം ആരാധകര്‍ ഉന്നയിക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌കോര്‍ സമനിലയിലായതും, സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടതും 
സമനിലയിലായതിന് പിന്നിലും ഒത്തുകളിയാണെന്നാണ് ആരോപണം ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com