മകളെ അമ്മ പ്രണയിക്കുമോ? ദ്യുതി ചന്ദ് പ്രണയിക്കുന്നത് മകളുടെ സ്ഥാനത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയെ, ഒഡീഷ സമൂഹം ഇത് എങ്ങനെ അംഗീകരിക്കുമെന്ന് ദ്യുതിയുടെ അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 12:30 PM  |  

Last Updated: 21st May 2019 12:30 PM  |   A+A-   |  

dutee123

സ്വവര്‍ഗാനുരാഗിയാണ് താനെന്ന് തുറന്ന് പറയാനുള്ള ധൈര്യം കാണിച്ച ഇന്ത്യന്‍ കായിക താരം ദ്യുതി ചന്ദിന് നേര്‍ക്ക് കയ്യടിക്കുകയാണ് വലിയൊരു വിഭാഗം. പക്ഷേ ദ്യുതിയെ അഭിനന്ദിക്കുന്നവരുടെ കൂട്ടത്തില്‍ താരത്തിന്റെ അമ്മയില്ല. മകളുടെ ഈ പ്രവര്‍ത്തിയെ ഒഡീഷ സമൂഹം എങ്ങനെ അംഗീകരിക്കും എന്നാണ് ദ്യുതിയുടെ അമ്മ ചോദിക്കുന്നത്. 

ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ദ്യുതി ആഗ്രഹിക്കുന്നത്. എന്റെ ബന്ധുവിന്റെ മകളാണ് അത്. എന്റെ പേരക്കുട്ടിയാണ് അത്. അങ്ങനെ വരുമ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മ എന്ന ബന്ധമാണ് ദ്യുതിയും അവളും തമ്മിലുള്ളത്. ഇത് ഒഡീഷ സമൂഹം എങ്ങനെ അംഗീകരിക്കും എന്നും ദ്യുതിയുടെ അമ്മ അഖ്‌ഹോജി ചോദിക്കുന്നു. ഇതിനെല്ലാം ആര് അനുവാദം നല്‍കി എന്ന് ചോദിക്കുമ്പോള്‍ കോടതി ഉത്തരവുണ്ട് എന്നാണ് അവള്‍ പറയുന്നത്. പരിശീലകരുടെ പിന്തുണ ഉണ്ടെന്നും അവള്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് നമ്മുടെ സമൂഹത്തിന് ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതെന്നും ദ്യുതി ചന്ദിന്റെ അമ്മ ചോദിക്കുന്നു. 

ദ്യുതിയെ ആ പെണ്‍കുട്ടിയുടെ കുടുംബം ബ്ലാക്ക്‌മെയില്‍ ചെയ്ത് പറയിച്ചതാണ് ഇതെല്ലാം എന്ന ആരോപണമാണ് ദ്യുതിയുടെ സഹോദരി ഉന്നയിച്ചത്. ദ്യുതിയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇതെന്നും അവര്‍ ആരോപിക്കുന്നു. സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്നുവെന്നും, അതൊരു വ്യക്തിയുടെ തീരുമാനമാണെന്നും പറഞ്ഞാണ് ദ്യുതി തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 

ഞാന്‍ എന്റെ പ്രണയത്തെ കണ്ടെത്തിയെങ്കിലും പ്രണയിനിയെ അനാവശ്യ വിവാദങ്ങളിലേക്ക് വളിച്ചിഴയ്ക്കാന്‍ ഇല്ലെന്നും ദ്യുതി ചന്ദ് പറഞ്ഞിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന്റേയും, ഒളിംപിക്‌സിനുമായുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ്.