7 വിക്കറ്റ് മാത്രം അകലെ ഇന്ത്യന്‍ ജയം, സന്ദര്‍ശകര്‍ വട്ടം കറങ്ങുമ്പോള്‍ ആവേശം നിറച്ച് അവസാന ദിനം

അഞ്ചാം ദിനം കളി തുടങ്ങി രണ്ടും മൂന്നും ഓവറുകളില്‍ തന്നെ സൗത്ത് ആഫ്രിക്കയ്ക്ക് പ്രഹരമേല്‍പ്പിച്ച് ഇന്ത്യ.
7 വിക്കറ്റ് മാത്രം അകലെ ഇന്ത്യന്‍ ജയം, സന്ദര്‍ശകര്‍ വട്ടം കറങ്ങുമ്പോള്‍ ആവേശം നിറച്ച് അവസാന ദിനം

വിശാഖപട്ടണം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനം കളി തുടങ്ങി രണ്ടും മൂന്നും ഓവറുകളില്‍ തന്നെ സൗത്ത് ആഫ്രിക്കയ്ക്ക് പ്രഹരമേല്‍പ്പിച്ച് ഇന്ത്യ. രണ്ടാം ഓവറില്‍ അശ്വിന്‍ ബ്രുയ്‌നെ പുറത്താക്കിയപ്പോള്‍ മൂന്നാം ഓവറില്‍ മുഹമ്മദ് ഷമി ബവുമയെ ബൗള്‍ഡ് ചെയ്തു.

16 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക ഇപ്പോള്‍. 14 റണ്‍സുമായി ഓപ്പണര്‍ മര്‍ക്രവും, അഞ്ച് റണ്‍സുമായി നായകന്‍ ഡുപ്ലസിസുമാണ് ഇപ്പോള്‍ ക്രീസില്‍. 395 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് നാലാം ദിനം ബാറ്റിങ് തുടങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ എല്‍ഗറെ നഷ്ടമായിരുന്നു.

രണ്ട് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ എല്‍ഗറിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. സമനില പിടിക്കാന്‍ ആയാല്‍ പോലും വലിയ കടമ്പയാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പിലുള്ളത്. അവസാന ദിനം വിശാഖപട്ടണം പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാണ്.

രണ്ടാം ഇന്നിങ്‌സില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ തന്നെയാണ് ഇന്ത്യയെ തുണച്ചത്. രോഹിത്തും പൂജാരയും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ത്തതിന് പിന്നാലെ കോഹ് ലി, ജഡേജ, രഹാനെ എന്നിവര്‍ ചേര്‍ന്ന് സ്‌കോറിങ്ങിന്റെ വേഗം അതിവേഗം കൂട്ടിയാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ വിജയ ലക്ഷ്യം വെച്ചത്.

67 ഓവറിലാണ് ഇന്ത്യ 323 റണ്‍സ് അടിച്ചെടുത്തത്. രോഹിത് 149 പന്തില്‍ നിന്ന് 127 റണ്‍സ് എടുത്തപ്പോള്‍ പൂജാര 81 റണ്‍സ് നേടി. സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനിറങ്ങിയ ജഡേജ 40 പന്തില്‍ നിന്ന് 32 റണ്‍സും, കോഹ് ലി 25 പന്തില്‍ നിന്ന് 31 റണ്‍സും. രഹാനെ 17 പന്തില്‍ നിന്ന് 27 റണ്‍സും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com