7-1ന്റെ ആഘാതം ബ്രസീലിന് വിട്ടുമാറിയോ? 74 വര്‍ഷത്തിന് ഇടയിലെ വമ്പന്‍ തോല്‍വിയില്‍ നിന്ന് ബാഴ്‌സ ഇനിയെന്ന് പുറത്തുകടക്കും? 

ആറ് വര്‍ഷം പിന്നിട്ടിട്ടും ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് ബ്രസീല്‍
7-1ന്റെ ആഘാതം ബ്രസീലിന് വിട്ടുമാറിയോ? 74 വര്‍ഷത്തിന് ഇടയിലെ വമ്പന്‍ തോല്‍വിയില്‍ നിന്ന് ബാഴ്‌സ ഇനിയെന്ന് പുറത്തുകടക്കും? 

7-1ന് നേരിട്ട തോല്‍വിയുടെ ആഘാതം ബ്രസീല്‍ ഫുട്‌ബോളിനെ ഇതുവരെ വിട്ടുപോയിട്ടില്ല. ആറ് വര്‍ഷം പിന്നിട്ടിട്ടും ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് ബ്രസീല്‍. അങ്ങനെ വരുമ്പോള്‍ 8-2ന് ബയേണില്‍ നിന്ന് നേരിട്ട നാണക്കേടിന്റെ ആഘാതം എപ്പോഴാവും ബാഴ്‌സയെ വിട്ടുപോവുക...

യൂറോപ്യന്‍ പോരില്‍ ഒരു മത്സരത്തില്‍ ഇതിന് മുന്‍പ് ബാഴ്‌സ അഞ്ച് ഗോളുകള്‍ വഴങ്ങിയത് 44 വര്‍ഷത്തിന് മുന്‍പാണ്. 1976ലെ യുവേഫ കപ്പില്‍ ലെവ്‌സ്‌കി സോഫിയക്കെതിരെ 5-4ന് വീണപ്പോഴായിരുന്നു അത്. 1946ന് ശേഷം ആദ്യമായാണ് എട്ട് ഗോളുകള്‍ ബാഴ്‌സ വഴങ്ങുന്നത്. കോപ്പ ഡെല്‍ റേയില്‍ സെവിയ്യ അന്ന് 8-0നാണ് ബാഴ്‌സയെ തകര്‍ത്തത്. 

അടുത്ത ലോകകപ്പിനായി നാല് വര്‍ഷത്തെ സമയം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ബ്രസീലിന് ലഭിച്ചെങ്കില്‍ അങ്ങനെ ശ്വാസം വിടാന്‍ സമയം ബാഴ്‌സയ്ക്ക് കിട്ടില്ല. അന്ന് ലോകകപ്പ് അവസാനിച്ചതിന്റെ തൊട്ടുപിന്നാലെ സ്‌കൊലാരി പരിശീലക സ്ഥാനം ഉപേക്ഷിച്ചിരുന്നു...സെറ്റിയാനോ? 

മധ്യനിരയില്‍ സാവിയും ഇനിയെസ്റ്റയും മെസിക്കും നെയ്മര്‍ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം കൊടുക്കുകയും, ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ നിറയുകയും ചെയ്തപ്പോഴുണ്ടായ ബാഴ്‌സയിലേക്ക് ഇനി എങ്ങനെ മടങ്ങി പോവാനാവുമെന്നാണ് ആരാധകരുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com