പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു 

18 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് അവസാനം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു
പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു 

മുംബൈ: 18 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് അവസാനം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പട്ടേല്‍ അറിയിച്ചു. 

മുപ്പത്തിയഞ്ചാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം. 2002ല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ 17 വയസായിരുന്നു പാര്‍ഥീവിന്റെ പ്രായം. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിലേക്ക് ഇവിടെ പട്ടേല്‍ എത്തി. 25 ടെസ്റ്റും, 38 ഏകദിനങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ച താരം 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് വേണ്ടിയും പാഡണിഞ്ഞു. 2018ലെ ജൊഹന്നാസ് ടെസ്റ്റിലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 

രാജ്യത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തിയായിരുന്നു കരിയറിന്റെ തുടക്കം. 2004ല്‍ തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് തന്നെ പാര്‍ഥി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ 2004 ആയപ്പോഴേക്കും ദിനേശ് കാര്‍ത്തിക്കിന്റേയും, എം എസ് ധോനിയുടേയും വളര്‍ച്ച പാര്‍ഥീവിന്റെ ടീമിലെ സ്ഥാനം ഇളക്കി. 

പിന്നാലെ ടീമിലേക്ക് വന്നും പോയുമിരുന്ന പട്ടേലിന് സാഹ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി. എങ്കിലും ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനമവുമായി പാര്‍ഥീവ് വിട്ടുകൊടുക്കാതെ നിന്നു. മുംബൈ ഇന്ത്യന്‍സ് കിരീടം തൊട്ട 2015ല്‍ 339 റണ്‍സോടെ സീസണിലെ ടോപ് സ്‌കോറര്‍മാരില്‍ പാര്‍ഥീവ് നാലാം സ്ഥാനത്ത് നിന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com