ഫിഫ ബെസ്റ്റ് പ്ലേയര്‍; മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഭീഷണി ഉയര്‍ത്തി ലെവന്‍ഡോവ്‌സ്‌കി

ബയേണിനെ ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ ലീഗ്, ജര്‍മന്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീട നേട്ടങ്ങളിലേക്ക് നയിച്ചതില്‍ ലെവന്‍ഡോവ്‌സ്‌കി നിര്‍ണായക പങ്ക് വഹിച്ചിരുന്നു
മെസി, ക്രിസ്റ്റിയാനോ/ ഫയല്‍ ഫോട്ടോ
മെസി, ക്രിസ്റ്റിയാനോ/ ഫയല്‍ ഫോട്ടോ

സൂറിച്ച്: ഫിഫയുടെ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരത്തിനുള്ള അന്തമ പട്ടിക പുറത്തുവിട്ടു. മെസി, ക്രിസ്റ്റ്യാനോ എന്നിവര്‍ക്ക് പുറമേ ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് ലിസ്റ്റിലുള്ളത്.

ബയേണിനെ ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ ലീഗ്, ജര്‍മന്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീട നേട്ടങ്ങളിലേക്ക് നയിച്ചതില്‍ ലെവന്‍ഡോവ്‌സ്‌കി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 55 ഗോളാണ് ലെവന്‍ഡോവ്‌സ്‌കിയില്‍ നിന്ന് വന്നത്.

2008ല്‍ ഫിഫ വര്‍ഷത്തിലെ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് മുതല്‍ മെസിയും ക്രിസ്റ്റ്യാനോയുമാണ് ആധിപത്യം പുലര്‍ത്തിയത്. 2018ല്‍ മോഡ്രിഡ് നേട്ടത്തിലേക്ക് എത്തിയതൊഴിച്ചാല്‍ മെസി, ക്രിസ്റ്റിയാനോ എന്നിവരല്ലാതെ മറ്റൊരു താരത്തിനും ഇവിടേക്ക് എത്താനായിട്ടില്ല. മെസി ആറ് വട്ടവും, ക്രിസ്റ്റിയാനോ അഞ്ച് വട്ടവും ഫിഫ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരം സ്വന്തമാക്കി.

ഇതിന് മുന്‍പ് രണ്ട് ബയേണ്‍ താരങ്ങള്‍ മാത്രമാണ് ഫിഫ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരത്തിനുള്ള അവസാന മൂന്ന് പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2013ല്‍ ഫ്രാങ്ക് റിബെറിയും, 2014ല്‍ മാന്യുവല്‍ നൂയറായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com