വേഗത്തില്‍ അര്‍ധ ശതകം കണ്ടെത്തി ശുഭ്മാന്‍ ഗില്‍; ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും കരുത്ത് കാട്ടുന്നു

78 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 65 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ മായങ്കിനൊപ്പം കൂട്ടുകെട്ട് തീര്‍ത്തതോടെയാണ് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചത്
ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍/ ഫോട്ടോ: ബിസിസിഐ,ട്വിറ്റര്‍
ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍/ ഫോട്ടോ: ബിസിസിഐ,ട്വിറ്റര്‍

സിഡ്‌നി: രണ്ടാം സന്നാഹ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തിരിച്ചടിക്കുന്നു. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 78 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 65 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ മായങ്കിനൊപ്പം കൂട്ടുകെട്ട് തീര്‍ത്തതോടെയാണ് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചത്.

49 പന്തിലാണ് ഗില്‍ അര്‍ധ ശതകം തികച്ചത്. ഇന്ത്യക്ക് ഇപ്പോള്‍ 197 റണ്‍സിന്റെ ലീഡ് ഉണ്ട്. പൃഥ്വി ഷാ വീണ്ടും നിരാശപ്പെടുത്തി. 8 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് നേടിയ പൃഥ്വിയെ ഓസീസ് തുടക്കത്തില്‍ തന്നെ മടക്കി. പിന്നാലെ മായങ്കും ഗില്ലും ചേര്‍ന്ന് നിലയുറപ്പിക്കുകയായിരുന്നു. മായങ്ക് ഒരറ്റത്ത് നിലയുറപ്പിച്ചപ്പോള്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഗില്ലിനായി. 76 പന്തില്‍ നിന്ന് 38 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് മായങ്ക് ഇപ്പോള്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 194 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 57 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്‌സും പറത്തിയ ബൂമ്രയാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ടോപ് സ്‌കോറര്‍. എന്നാല്‍ ഇന്ത്യയുടെ നാല് പേസര്‍മാര്‍ കളം നിറഞ്ഞതോടെ ഓസ്‌ട്രേലിയ 108ന് തകര്‍ന്നു. സെയ്‌നിയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബൂമ്ര രണ്ടും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com