ഗ്രാന്‍ഡ്മാസ്റ്ററുടെ കഥ ഇനി ബിഗ് സ്‌ക്രീനില്‍ കാണാം; വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു

ആനന്ദ് എല്‍ റായ് ആണ് ചിത്രം ഒരുക്കുന്നത് 
ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്/ ഫയല്‍ചിത്രം
ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്/ ഫയല്‍ചിത്രം


ന്ത്യയുടെ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ആനന്ദ് എല്‍ റായ്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. സിനിമയുടെ പേര് ഇനിയും തീരുമാനമായിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.

സിനിമയുടെ നിര്‍മാണത്തിലും സംവിധായകന്‍ ആനന്ദ് എല്‍ റായ് ഭാഗമാകും. നിലവില്‍ ആനന്ദ് സംവിധാനം ചെയ്യുന്ന 'അത്രംഗി രെ' എന്ന സിനിമയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അക്ഷയ് കുമാര്‍, സാറാ അലി ഖാന്‍, തമിഴ് നടന്‍ ധനുഷ് എന്നിവരാണ് അത്രംഗി രെയില്‍ അഭിനയിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ലോക ചെസ് ചാമ്പ്യനാണ് വിശ്വനാഥന്‍ ആനന്ദ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1988ലായിരുന്നു അത്. അഞ്ച് തവണ ലോക ചെസ് ചാമ്പയന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുമുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ആദ്യമായി വാങ്ങിയതും ആനന്ദ് ആണ്. പത്മ വിഭൂഷണ്‍ അടക്കമുള്ള അവാര്‍ഡുകള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com