'ചിന്‍ മ്യൂസിക്കില്‍' ഡാന്‍സ് ചെയ്യിക്കാനാണ് എങ്കില്‍ ഉറപ്പിച്ചോളു, നല്ല സ്‌റ്റെപ്പുകള്‍ ഞങ്ങളുടെ പക്കലുണ്ട്: ശുഭ്മാന്‍ ഗില്ലിന്റെ മുന്നറിയിപ്പ്

ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്നതിന് മുന്‍പായാണ് ഗില്ലിന്റെ വാക്കുകള്‍
ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍/ ഫോട്ടോ: ബിസിസിഐ,ട്വിറ്റര്‍
ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍/ ഫോട്ടോ: ബിസിസിഐ,ട്വിറ്റര്‍

സിഡ്‌നി: ബൗണ്‍സറുകളും ഷോര്‍ട്ട് ബോളുകളുമായി തങ്ങളെ നേരിടുക എന്നതാണ് ഓസ്‌ട്രേലിയയുടെ ബൗളിങ് തന്ത്രം എങ്കില്‍ ഞങ്ങളുടെ പക്കല്‍ ഒരുപാട് സ്റ്റെപ്പുകള്‍ സ്റ്റോക്കുണ്ടെന്ന് ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍. ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്നതിന് മുന്‍പായാണ് ഗില്ലിന്റെ വാക്കുകള്‍.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ആക്രമണോത്സുകത ഇല്ല എന്ന് വിലയിരുത്തപ്പെട്ട സമയമുണ്ടായിരുന്നു. സ്ലെഡ്ജ് ചെയ്യുന്നതിന് ഈ ആനുകൂല്യം എതിരാളികള്‍ മുതലെടുത്തു. എന്നാല്‍ കാര്യങ്ങള്‍ മാറി കഴിഞ്ഞു. ഓരോരുത്തരുടേയും സ്വഭാവം വ്യത്യസ്തമാണ്. പ്രതികരിക്കാതെ മൗനം പാലിക്കാനാണ് ചിലര്‍ക്ക് ഇഷ്ടം. വാക് വാദ്വത്തില്‍ ഏര്‍പ്പെടുന്നതാണ് തങ്ങളിലെ കൂടുതല്‍ മികവ് പുറത്തെടുക്കാന്‍ മറ്റ് ചിലരെ സഹായിക്കുക, ഗില്‍ പറഞ്ഞു.

ഞാന്‍ നിശബ്ദനായിരിക്കുന്ന വ്യക്തിയോ, എതിരാളികള്‍ക്ക് പിന്നാലെ പോകുന്ന വ്യക്തിയോ അല്ല. എന്നാല്‍ ചിന്‍ മ്യൂസിക്കിലൂടെ ഞങ്ങളെ ഡാന്‍സ് ചെയ്യിക്കാനാണ് നോക്കുന്നത് എങ്കില്‍, ഉറപ്പിച്ചോളു, ഞങ്ങളുടെ പക്കല്‍ മികച്ച സ്റ്റെപ്പുകളുണ്ട്, ഗില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പറഞ്ഞു.

ഓസ്‌ട്രേലിയ എക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മായങ്കിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഗില്ലിനെ ഇറക്കിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com