ഫ്‌ളഡ് ലൈറ്റിന് കീഴിലെ സാഹചര്യങ്ങള്‍ ഓസീസിന് നന്നായി അറിയാം; ടിപ്‌സുമായി കപില്‍ ദേവ്

'ഇന്ത്യയിലാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത് എങ്കില്‍ 80 ശതമാനം സാധ്യത ഇന്ത്യക്ക് ഞാന്‍ നല്‍കിയാനെ'
കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ


ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്കെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. സ്വന്തം ബാക്ക് യാര്‍ഡിലാണ് അവര്‍ കളിക്കുന്നത്. മാത്രമല്ല, പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചതിന്റെ കൂടുതല്‍ അനുഭവ സമ്പത്ത് ഓസ്‌ട്രേലിയക്കാണെന്നും കപില്‍ ദേവ് പറഞ്ഞു. 

ഇന്ത്യയിലാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത് എങ്കില്‍ 80 ശതമാനം സാധ്യത ഇന്ത്യക്ക് ഞാന്‍ നല്‍കിയാനെ. എന്നാല്‍ ഓസ്‌ട്രേലിയ ഒരുപാട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിച്ച് കഴിഞ്ഞു. ഫ്‌ളഡ് ലൈറ്റിന് കീഴിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് കൂടുതല്‍ നന്നായി അറിയാമെന്നും കപില്‍ ദേവ് പറയുന്നു. 

നിലവില്‍ നമുക്ക് നല്ല ബൗളിങ് യൂണിറ്റ് ഉണ്ട്. എന്നാല്‍ നമ്മുടെ ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ സാഹചര്യങ്ങള്‍ നന്നായി ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് അറിയാം. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പന്തെറിഞ്ഞ അനുഭവസമ്പത്ത് നമ്മുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കില്ല. കുറച്ച് ബൗണ്‍സ് കാണുമ്പോള്‍ ഷോര്‍ട്ട് ഡെലിവറികള്‍ എറിയാന്‍ അവര്‍ മുതിര്‍ന്നേക്കും. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ തങ്ങളുടെ പേസ് മനസിലാക്കുകയും, തങ്ങളുടെ ശക്തി കേന്ദ്രം എന്താണോ അതില്‍ ഉറച്ച് നില്‍ക്കുകയുമാണ് വേണ്ടത്, കപില്‍ ദേവ് പറഞ്ഞു. 

ലോക കിരീടം നേടിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ സന്തോഷമായിരുന്നു ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍. ലോകകപ്പ് നേടിയപ്പോഴുണ്ടായതിനേക്കാള്‍ ആയിരം മടങ്ങ് സന്തോഷമായിരുന്നു അരങ്ങേറ്റം കുറിച്ച നിമിഷം. ഇപ്പോഴും ആ നിമിഷം എന്നെ ആനന്ദിപ്പിക്കുന്നതായും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com