പൃഥ്വി ഷായുടെ വളര്‍ച്ച എവിടെയെത്തി എന്നറിയാന്‍ ആകാംക്ഷയുണ്ട്; പ്ലേയിങ് ഇലവനെ കുറിച്ച് കോഹ്‌ലി

കോഹ് ലിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ബിസിസിഐ ഇന്ത്യയുടെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനേയും പ്രഖ്യാപിച്ചു
വിരാട് കോഹ്‌ലി/ ഫോട്ടോ: എഎന്‍ഐ, ട്വിറ്റര്‍
വിരാട് കോഹ്‌ലി/ ഫോട്ടോ: എഎന്‍ഐ, ട്വിറ്റര്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ പൃഥ്വി ഷായുടെ ബാറ്റിങ് എങ്ങനെയാവും എന്നത് എക്‌സൈറ്റ് ചെയ്യിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ പൃഥ്വി ഷായുടെ സ്ഥാനം സ്ഥിരീകരിച്ചാണ് കോഹ് ലിയുടെ വാക്കുകള്‍. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ ലെവലില്‍ കളിക്കാന്‍ ഇതുവരെ ഗില്ലിന് അവസരം ലഭിച്ചിട്ടില്ല. അവസരം ലഭിക്കുമ്പോള്‍ എങ്ങനെയാവും കളിക്കുക എന്നതറിയാന്‍ കൗതുകമുണ്ട്. കാരണം ആത്മവിശ്വാസമുള്ള യുവതാരമാണ് ഗില്‍. പൃഥ്വി ടെസ്റ്റ് ലെവലില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പൃഥ്വി ആദ്യമായി കളിക്കാന്‍ പോവുകയാണ്. പൃഥ്വിയുടെ വളര്‍ച്ച എങ്ങനെയുണ്ട് എന്നറിയാന്‍ ആകാംക്ഷയുണ്ടെന്നും കോഹ് ലി പറഞ്ഞു. 

കെ എല്‍ രാഹുല്‍ ക്വാളിറ്റി താരമാണ്. അതിനാലാണ് ടെസ്റ്റ് ടീമിലേക്ക് രാഹുലിന് തിരികെ വരാന്‍ സാധിച്ചത്. എന്നാല്‍ ടീം കോമ്പിനേഷനും ബാലന്‍സും നോക്കേണ്ടതുണ്ട്. എല്ലാവരും നന്നായി കളിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച സ്‌ക്വാഡിനെയാണ് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നത് എന്നും കോഹ് ലി പറഞ്ഞു. 

കോഹ് ലിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ബിസിസിഐ ഇന്ത്യയുടെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനേയും പ്രഖ്യാപിച്ചു. ഓപ്പണിങ്ങില്‍ മായങ്കിനൊപ്പം പൃഥ്വി ഇറങ്ങുമ്പോള്‍ വിക്കറ്റിന് പിന്നില്‍ സാഹയെയാണ് ഇന്ത്യ നിര്‍ത്തുന്നത്. 

ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവന്‍: മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, പൂജാര, വിരാട് കോഹ് ലി, രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ബൂമ്ര
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com