കവര്‍ ഡ്രൈവ് കളിക്കേണ്ടതില്ലെന്ന തീരുമാനം സഹോദരന്റെ വെല്ലുവിളി ഏറ്റെടുത്ത്; സിഡ്‌നിയിലെ 241ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സിഡ്‌നി ടെസ്റ്റില്‍ 436 പന്തുകള്‍ നേരിട്ട സച്ചിന്‍ 241 റണ്‍സോടെ പുറത്താവാതെ നിന്ന് ടെസ്റ്റ് സമനിലയിലാക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു
ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: ഐസിസി, ട്വിറ്റര്‍

മുംബൈ: 2003ലെ സിഡ്‌നി ടെസ്റ്റില്‍ കവര്‍ ഡ്രൈവ് കളിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത് ഗ്രൗണ്ടില്‍ എത്തിയതിന് ശേഷമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സിഡ്‌നി ടെസ്റ്റില്‍ 436 പന്തുകള്‍ നേരിട്ട സച്ചിന്‍ 241 റണ്‍സോടെ പുറത്താവാതെ നിന്ന് ടെസ്റ്റ് സമനിലയിലാക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. 

സഹോദരനോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ എന്റെ ബാറ്റിങ്ങില്‍ പോരായ്മകള്‍ ഇല്ലെന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഷോട്ട് സെലക്ഷനില്‍ ആണ്. ഡ്രൈവിങ് സീറ്റിലിരിക്കാന്‍ എനിക്ക് അച്ചടക്കം വേണമെന്ന് ഞാന്‍ മനസിലാക്കി. സ്വാഭാവികമായി എന്നിലുണ്ടാവുന്ന തോന്നലുകളെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി. 70ലോ 120ലോ ബാറ്റ് ചെയ്യുമ്പോഴായാലും ഡ്രൈവേഴ്‌സ് സീറ്റില്‍ അച്ചടക്കത്തോടെയാണ് ഞാന്‍ ഇരുന്നത്, സച്ചിന്‍ പറയുന്നു. 

ടെസ്റ്റിന് മുന്‍പായി ജേഷ്ഠന്‍ എന്റെ മുന്‍പില്‍ വെച്ച വെല്ലുവിളി നോട്ട് ഔട്ട് ആയി തുടരാന്‍ ശ്രമിക്കുക എന്നതാണ്. ഏതെങ്കിലും ബൗളര്‍ക്ക് എന്റെ വിക്കറ്റ് വീഴ്ത്താനാവും എന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുറത്താവില്ലെന്ന അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുത്താണ് ഞാന്‍ കളിക്കാനിറങ്ങിയത്. 

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റില്‍ സച്ചിന്‍ വലിയ നിരാശയാണ് ടീമിന് നല്‍കിയത്. 5 ഇന്നിങ്‌സില്‍ മൂന്നിലും രണ്ടക്കം കടക്കാന്‍ സച്ചിന് കഴിഞ്ഞില്ല. രണ്ട് ഡക്കും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ മൂന്ന് ടെസ്റ്റില്‍ സ്‌കോര്‍ ബോര്‍ഡില്‍ നോക്കി ഞാന്‍ എന്നോട് പറഞ്ഞു, ഇത് ഞാന്‍ അല്ല. ടീമിന് വേണ്ട ഞാന്‍ അല്ല ഇത്. വലിയ സ്‌കോറുകളാണ് എന്നില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നത്, സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com