ചാരമായി ഇന്ത്യ, 36ന് പുറത്ത്, ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 19ലേക്ക് എത്തിയപ്പോഴേക്കും ആറ് വിക്കറ്റുകളാണ് സന്ദര്‍ഷകര്‍ക്ക് നഷ്ടമായത്
ചേതേശ്വര്‍ പൂജാര/ഫോട്ടോ:എപി
ചേതേശ്വര്‍ പൂജാര/ഫോട്ടോ:എപി

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ.രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ട്.  ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് സ്‌കോറാണ് ഇത്. 42 റണ്‍സ് ആയിരുന്നു ഇതിന് മുന്‍പ് ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 19ലേക്ക് എത്തിയപ്പോഴേക്കും ആറ് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഇന്ത്യയുടെ ഒരു താരത്തിന് പോലും സ്‌കോര്‍ രണ്ടക്കം കടത്താനായില്ല. 9 റണ്‍സ് നേടിയ മായങ്ക് അഗര്‍വാള്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മായങ്കിന് ശേഷം 5ന് മുകളില്‍ റണ്‍സ് കണ്ടെത്തിയത് വിഹാരി മാത്രം.

പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടത്തോടെ രണ്ടാം ദിനം ഇന്ത്യ കളി അവസാനിപ്പിക്കുമ്പോള്‍ സ്‌കോര്‍ 9-1. മൂന്നാം ദിനം കളി തുടങ്ങി ആറ് റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടി ചേര്‍ത്തപ്പോഴേക്കും ബൂമ്രയുടെ വിക്കറ്റ് കമിന്‍സ് പിഴുതു. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ 15-2. 15ല്‍ തന്നെ ഇന്ത്യയുടെ സ്‌കോര്‍ നില്‍ക്കുമ്പോഴേക്കും പൂജാരയും, മായങ്കും, രഹാനേയും കൂടി മടങ്ങി. 19 റണ്‍സിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ എത്തിയപ്പോള്‍ നായകന്‍ കോഹ് ലിയും മടങ്ങി.

മൂന്ന് റണ്‍സ് വഴങ്ങുന്നതിന് ഇടയിലാണ് ഹെയ്‌സല്‍വുഡ് 5  വിക്കറ്റ് വീഴ്ത്തിയത്. പാറ്റ് കമിന്‍സ് 21 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് നാല് വിക്കറ്റ്. റിട്ടയേര്‍ഡ് ഹേര്‍ട്ടാവുക കൂടി ചെയ്തത് ഇന്ത്യക്ക് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വലിയ പ്രഹരമേല്‍പ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com