ബോക്‌സിങ് ഡേ ടെസ്റ്റ്; ആദ്യ ദിനം മഴയുടെ ഭീഷണി; പിച്ചിന്റെ സ്വഭാവം ഇങ്ങനെ

നാളെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആവേശം മുന്‍പില്‍ നില്‍ക്കുമ്പോള്‍ മഴ ആശങ്ക കല്ലുകടിയാകുമെന്ന ആശങ്കയുണ്ട്
ബൂമ്രയുടെ വിക്കറ്റ് ആഘോഷിക്കുന്ന പാറ്റ് കമിന്‍സ്/ഫോട്ടോ: എപി
ബൂമ്രയുടെ വിക്കറ്റ് ആഘോഷിക്കുന്ന പാറ്റ് കമിന്‍സ്/ഫോട്ടോ: എപി

മെല്‍ബണ്‍: 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ജയിച്ചു ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു കയറിയിരുന്നു. അന്ന് മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ജസ്പ്രിത് ബൂമ്ര എന്നിവരുടെ മികവിലാണ് ഇന്ത്യ മികവ് കാണിച്ചത്. നാളെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആവേശം മുന്‍പില്‍ നില്‍ക്കുമ്പോള്‍ മഴ ആശങ്ക കല്ലുകടിയാകുമെന്ന ആശങ്കയുണ്ട്. 

37 വര്‍ഷത്തിന് ശേഷമായിരുന്നു ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ അന്ന് കോഹ് ലിക്ക് കീഴില്‍ ജയിച്ചു കയറിയത്. മെല്‍ബണില്‍ നാളെ മഴ പെയ്യാനുള്ള സാധ്യത 70 ശതമാനമാണ്. ആദ്യ ദിനത്തിന് ശേഷം മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും മെല്‍ബണിലേത്. അവസാന ദിനത്തിലേക്ക് എത്തുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാവും. 

മെല്‍ബണില്‍ തുടക്കത്തില്‍ ബൗളര്‍മാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാല്‍ പിന്നാലെ ബാറ്റിങ്ങിനെ പിച്ച് തുണയ്ക്കും.  കളി പുരോഗമിക്കും തോറും പിച്ച് സ്ലോ ആവുകയും, ടേണ്‍ ലഭിക്കുകയും ചെയ്യും. പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാവും ഇറങ്ങുക എന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. 

ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, പൂജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍,ഉമേഷ് യാദവ്, ബൂമ്ര, സിറാജ്

ഓസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവന്‍: ജോ ബേണ്‍സ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍,ട്രാവിഡ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ന്‍, കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹസല്‍വുഡ്, ലിയോണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com