കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; ഏഴ് വിക്കറ്റുകള്‍ വീണു; 40 ഓവറില്‍ 195

റോസ് ടെയ്‌ലറും ( 38 പന്തില്‍ 24) സൗത്തിയുമാണ് ക്രീസില്‍
കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; ഏഴ് വിക്കറ്റുകള്‍ വീണു; 40 ഓവറില്‍ 195

വെല്ലിങ്ടണ്‍:  ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന്റെ ഏഴാം വിക്കറ്റും വീണു. ചാപ്മാനാണ് ഒടുവില്‍ പുറത്തായത്. മത്സരം 40ഓവറുകള്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 195റണ്‍സെന്ന നിലയിലാണ് ന്യൂസീലന്‍ഡ്. റോസ് ടെയ്‌ലറും ( 38 പന്തില്‍ 24) സൗത്തിയുമാണ് ക്രീസില്‍.

ഹെന്റി നിക്കോള്‍സ് (59 പന്തില്‍ 41), ടോം ബ്ലണ്ടല്‍ (25 പന്തില്‍ 22), മാര്‍ട്ടിന്‍ ഗപ്ടില്‍ (79 പന്തില്‍ 79), ക്യാപ്റ്റന്‍ ടോം ലാതം (7) കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം. ചാപ്മാന്‍ എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും ഹെന്റി നിക്കോള്‍സും മികച്ച തുടക്കമാണ് കിവീസിനു സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 93 റണ്‍സ്. നിക്കോള്‍സിനെ എല്‍ബിയില്‍ കുരുക്കി യുസ്‌വേന്ദ്ര ചെഹല്‍ പുറത്താക്കി. സ്‌കോര്‍ 142 ല്‍ നില്‍ക്കെ ഷാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ നവ്ദീപ് സെയ്‌നിക്കു ക്യാച്ച് നല്‍കി ടോം ബ്ലണ്ടല്‍ മടങ്ങി. ഗപ്ടില്‍ റണ്ണൗട്ടാകുകയായിരുന്നു. ടോം ലാതമിനെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി. ജെയിംസ് നീഷമിനെ രവീന്ദ്ര ജഡേജ തന്നെ റണ്ണൗട്ടാക്കി.

ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒന്നാം ഏകദിനത്തിന് ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ ഓക്‌ലന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. മുഹമ്മദ് ഷമിക്കു പകരം നവ്ദീപ് സെയ്‌നിയും കുല്‍ദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചെഹലും കളിക്കാനിറങ്ങുന്നുണ്ട്. ന്യൂസീലന്‍ഡ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. മിച്ചല്‍ സാന്റനര്‍, ഇഷ് സോധി എന്നിവര്‍ക്കു പകരം മാര്‍ക് ചാപ്മാനും കൈല്‍ ജാമീസണും ഇറങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com