സ്മിത്ത്-ലാബുഷെയ്ന്‍ സഖ്യം പൊളിച്ചു, തുടരെ വിക്കറ്റ് വീഴ്ത്തി ജഡേജ

സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ട് റണ്‍സ് കണ്ടെത്തിയാണ് സ്മിത്തും ലാബുഷെയ്‌നും സ്‌കോറിങ്ങിന്റെ വേഗം കുറയാതെ നോക്കിയത്
സ്മിത്ത്-ലാബുഷെയ്ന്‍ സഖ്യം പൊളിച്ചു, തുടരെ വിക്കറ്റ് വീഴ്ത്തി ജഡേജ

ബംഗളൂരു: ഓപ്പണര്‍മാരെ പെട്ടെന്ന് നഷ്ടമായെങ്കിലും സ്മിത്ത്-ലാബുഷെയ്ന്‍ സഖ്യത്തിന്റെ ബലത്തില്‍ കരകയറി ഓസ്‌ട്രേലിയ. മൂന്നാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് 127 റണ്‍സ് പിന്നിട്ടു. പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍.

രാജ്‌കോട്ട് ഏകദിനത്തിലും ഇന്ത്യയെ അലോസരപ്പെടുത്തി ഓസ്‌ട്രേലിയയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയത് ലാബുഷെയ്ന്‍-സ്മിത്ത് കൂട്ടുകെട്ട് തന്നെയായിരുന്നു. സ്മിത്തും, ലാബുഷെയ്‌നും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അര്‍ധശതകം പിന്നിട്ടു. സ്മിത്തിന്റെ ഏകദിനത്തില്‍ 25ാം അര്‍ധശതകമാണ് ഇത്. ലാബുഷെയ്‌നിന്റെ ഏകദിനത്തിലെ ആദ്യത്തേതും. രാജ്‌കോട്ടില്‍ 98 റണ്‍സ് എടുത്ത് സ്മിത്ത് പുറത്തായിരുന്നു.

ലാബുഷെയ്‌നിന്റേയും, മിച്ചല്‍ സ്റ്റാര്‍ക്കിന്റേയും വിക്കറ്റ് തുടരെ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ബംഗളൂരുവില്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. 
സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ട് റണ്‍സ് കണ്ടെത്തിയാണ് സ്മിത്തും ലാബുഷെയ്‌നും സ്‌കോറിങ്ങിന്റെ വേഗം കുറയാതെ നോക്കിയത്. നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിക്ക് പ്രഹരമേല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. 

മൂന്ന് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ മുംബൈ ഏകദിനത്തിലെ ഹീറോ ഡേവിഡ് വാര്‍ണറെ ഷമി കൂടാരം കയറ്റി. സ്മിത്തുമായുള്ള ആശയക്കുഴപ്പം നായകന്റെ ഫിഞ്ചിന്റെ റണ്‍ഔട്ടിലേക്കും എത്തിച്ചു. 19 റണ്‍സ് മാത്രമെടുത്തെ മടങ്ങവെ ഫിഞ്ചിന്റെ മുഖത്ത് ദേഷ്യം വ്യക്തമായിരുന്നു. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ പന്ത് ബാക്ക്വേര്‍ഡ് പോയിന്റിലേക്ക് സ്മിത്ത് തട്ടിയിട്ടു. ശേഷം റണ്ണിനായി ഒന്ന് രണ്ട് ചുവട് മുന്‍പോട്ട് വെച്ചു, പിന്നാലെ ഫിഞ്ചിനെ വിലക്കി, ഇതിന് ശേഷം ഓട്ടം തുടര്‍ന്നു. സ്മിത്തിന്റെ വിളിയോട് അനുകൂലമായി പ്രതികരിച്ച ഫിഞ്ച് ഓടവെ, സ്മിത്ത് പൊടുന്നനെ ക്രീസിലേക്ക് തിരികെ കയറി. സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ജഡേജയ്ക്ക് പന്ത് പിടിക്കാന്‍ സാധിച്ചില്ലെങ്കിലും മിഡ് വിക്കറ്റില്‍ നിന്ന് ശ്രേയസ് അയ്യര്‍  ബൗളറുടെ കൈകളിലേക്ക് പന്ത് എത്തിച്ചു. ഓസ്‌ട്രേലിയയുടെ രണ്ടാം വിക്കറ്റ് താഴെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com