ഭീരുത്വം നിറഞ്ഞ ഈ ചെയ്തികള്‍ നിര്‍ത്തൂ, കേരളത്തില്‍ നിന്ന് കേട്ടത് നടുക്കമുണ്ടാക്കിയതായി കോഹ്‌ലി

സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി
ഭീരുത്വം നിറഞ്ഞ ഈ ചെയ്തികള്‍ നിര്‍ത്തൂ, കേരളത്തില്‍ നിന്ന് കേട്ടത് നടുക്കമുണ്ടാക്കിയതായി കോഹ്‌ലി

മുംബൈ: സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഭീരുത്വം നിറഞ്ഞ ഈ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും, നടുക്കുന്ന സംഭവമാണ് കേരളത്തില്‍ നടന്നതെന്നും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. 

നമ്മുടെ മൃഗങ്ങളെ നമുക്ക് സ്‌നേഹത്തോടെ നോക്കാം എന്ന് ഊന്നി പറഞ്ഞാണ് അമ്മ ആനയുടെ വയറ്റില്‍ സുഖമായിരിക്കുന്ന കുഞ്ഞാനയുടേയും ഫോട്ടോ പങ്കുവെച്ച് കോഹ് ലി ട്വീറ്റ് ചെയ്തത്. വെള്ളിയാര്‍ പുഴയിലാണ് ആന ചരിഞ്ഞത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായതെന്നാണ് സൂചന. ഒരു മാസം ഗര്‍ഭിണിയായിരുന്നു ആന. 

മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ട് ഏറ്റ വായില വലിയ മുറിവാണ് ആനയുടെ മരണത്തിന് ഇടയാക്കിയത് എന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ക്കാടി തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പന്നിയെ തുരത്താനായി കൃഷി ഇടത്തില്‍ അമ്പലപ്പാറ വനമേഖലയില്‍ കര്‍ഷകര്‍ പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ട്. അതല്ല, നാട്ടുകാരില്‍ ആരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയതാണോ എന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com