പരമ്പര പിടിക്കാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും; മുംബൈയില്‍ മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ പ്രവചനം

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട പോയിന്റ് ലക്ഷ്യമിട്ടാവും ഇന്ത്യയും ന്യൂസിലാന്‍ഡും വെള്ളിയാഴ്ച മുംബൈയില്‍ ഇറങ്ങുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട പോയിന്റ് ലക്ഷ്യമിട്ടാവും ഇന്ത്യയും ന്യൂസിലാന്‍ഡും വെള്ളിയാഴ്ച മുംബൈയില്‍ ഇറങ്ങുക. എന്നാല്‍ പരമ്പര വിജയിയെ നിര്‍ണയിക്കുന്ന ടെസ്റ്റില്‍ വില്ലനായി മഴ എത്തിയേക്കും. 

വ്യാഴാഴ്ച കനത്ത മഴയാണ് മുംബൈയില്‍ ലഭിക്കുന്നത്. വെള്ളിയാഴ്ചയും ഇവിടെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ ടെസ്റ്റിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച മഴ പെയ്യാനുള്ള സാധ്യത 25 ശതമാനം മാത്രമാണ്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും മുംബൈയിലേത്. 

ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസവും മുംബൈയില്‍ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാവും. എന്നാല്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ തെറ്റിച്ച് മുംബൈയില്‍ മഴ പെയ്യുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. 

വിരാട് കോഹ് ലി വരുമ്പോള്‍ ആരെ ഒഴിവാക്കും? 

മുംബൈയില്‍ ടെസ്റ്റിലേക്ക് വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോള്‍ കാണ്‍പൂര്‍ ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് ആരാവും പുറത്തേക്ക് പോവുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ ശതകവും കണ്ടെത്തിയ ശ്രേയസ് അയ്യര്‍ ടീമില്‍ തുടരാനാണ് സാധ്യത. രഹാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടേക്കില്ല എന്ന വിലയിരുത്തലാണ് ശക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com