രണ്ട് വര്‍ഷത്തിന് ശേഷം മൂന്നക്കം കടന്ന് മായങ്ക് അഗര്‍വാള്‍; മുംബൈയില്‍ സെഞ്ചുറി 

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ മായങ്കിന്റെ നാലാമത്തെ സെഞ്ചുറിയാണ് ഇത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ മായങ്കിന്റെ നാലാമത്തെ സെഞ്ചുറിയാണ് ഇത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് മായങ്കിന്റെ നാല് സെഞ്ചുറിയും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5 സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്‍പില്‍. മൂന്ന് സെഞ്ചുറി നേടി രഹാനെയും രണ്ട് സെഞ്ചുറിയുമായി കോഹ് ലിയുമാണ് പിന്നില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോഹ് ലിയും വിഹാരിയും അശ്വിനും, പന്തും രാഹുലും ഓരോ സെഞ്ചുറി വീതം നേടി. 

196 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് മായങ്ക് മൂന്നക്കം കടന്നത്. മുംബൈയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനൊപ്പം നിന്ന് മായങ്ക് ഭേദപ്പെട്ട തുടകം നല്‍കിയിരുന്നു. എന്നാല്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 എന്ന നിലയില്‍ നിന്ന് 80-3 എന്നിടത്തേക്ക് ഇന്ത്യ വീണു. അജാസ് പട്ടേലാണ് ഇവിടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. എന്നാല്‍ പിന്നെ വന്ന ഓവറില്‍ അജാസ് പട്ടേലിനെ ഫോറും സിക്‌സും പറത്തി മായങ്ക് ആധിപത്യം നേടി...ഒടുവില്‍ സെഞ്ചുറിയും. 

ശുഭ്മാന്‍ ഗില്‍ 71 പന്തില്‍ നിന്ന് 44 റണ്‍സ് നേടി പുറത്തായി. ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി എന്നിവര്‍ ഡക്കായി മടങ്ങി. കാണ്‍പൂര്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഹീറോ ശ്രേയസ് അയ്യറിന് 18 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 60 ഓവറിലേക്ക് കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മായങ്കിനൊപ്പം വൃധിമാന്‍ സാഹയാണ് ക്രീസില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com