മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ കോഹ് ലി ബാറ്റിങ് തെരഞ്ഞെടുത്തു. മുഹമ്മദ് സിറാജും ജയന്ത് യാദവും ഇന്ത്യന്‍ ടീമിലേക്ക് എത്തി.
പരിക്കിനെ തുടര്‍ന്ന് രഹാനെ, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇഷാന്ത് ശര്‍മയ്ക്ക് പകരമാണ് മുഹമ്മദ് സിറാജ് ടീമിലേക്ക് എത്തിയത്. ജഡേജയ്ക്ക് പകരം ജയന്ത് യാദവ്. രഹാനെ പുറത്തേക്ക് പോയ സ്ഥാനത്ത് ശ്രേയസ് അയ്യര്‍.
Captain @imVkohli wins the toss and #TeamIndia will bat first at the Wankhede.
— BCCI (@BCCI) December 3, 2021
Live - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/GTffaDWNPY
ഡാരില്‍ മിച്ചലാണ് കെയ്ന്‍ വില്യംസണിന് പകരം മുംബൈയില്‍ കളിക്കുന്നത്. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വില്യംസണിന് കളിക്കാന്‍ കഴിയാത്തത്. ടോം ലാതമാണ് മുംബൈയില്‍ ന്യൂസിലാന്‍ഡിനെ നയിക്കുന്നത്.
ഔട്ട്ഫീല്‍ഡിലെ ഈര്‍പ്പത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം വൈകിയാണ് ആദ്യ ദിനം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ പെയ്ത മഴയാണ് മത്സരം വൈകാന്‍ കാരണം. ആദ്യ ദിനം 78 ഓവറായി കളി ചുരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates